സിജു ജോർജിന് യാത്രയയപ്പ്
text_fieldsഫ്രൻഡ്സ് സോഷ്യൽ അസോസിയേഷന്റെ ഉപഹാരം സിജു ജോർജിന് കൈമാറുന്നു
മനാമ: ബഹ്റൈനിലെ പ്രമുഖ മാധ്യമപ്രവർത്തകനും ‘ഗൾഫ് മാധ്യമം’ ചീഫ് കറസ്പോണ്ടന്റുമായ സിജു ജോർജിന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി. വാർത്തകൾക്കൊപ്പം ബഹ്റൈന്റെ പൗരാണികവും കൗതുകമുണർത്തുന്നതുമായ പല ചരിത്രങ്ങളും വായനക്കാരിലേക്കെത്തിക്കാനും പൊതുസമൂഹവുമായി മികച്ച ബന്ധം കാത്ത് സൂക്ഷിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ് സഈദ് റമദാൻ നദ്വി കൈമാറി. വൈസ് പ്രസിഡന്റ് ജമാൽ നദ്വി ഇരിങ്ങൽ സ്വാഗതം പറഞ്ഞു. മജീദ് തണൽ, ബദറുദ്ധീൻ, ഗഫൂർ മൂക്കുതല തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് മുഹിയുദ്ധീൻ, അബ്ദുല്ല, അസ്ലം, ശരീഫ്, സമീർ ഹസൻ, മുഹമ്മദ് അലി, ടി. ടി. മൊയ്തീൻ, നൗഷാദ്, സലീന ജമാൽ തുടങ്ങിയവർ നേതൃത്വം നൽകി.

