സിജു ജോർജിന് യാത്രയയപ്പ്
text_fieldsബഹ്റൈനിൽനിന്ന് യാത്ര തിരിക്കുന്ന ‘ഗൾഫ് മാധ്യമം’ ചീഫ് റിപ്പോർട്ടർ സിജു ജോർജിന്
ബി.കെ.എസ്.എഫ് നൽകിയ യാത്രയയപ്പ്
മനാമ: ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തീകരിച്ച് ബഹ്റൈനിൽനിന്ന് യാത്ര തിരിക്കുന്ന ‘ഗൾഫ് മാധ്യമം’ ചീഫ് റിപ്പോർട്ടർ സിജു ജോർജിന് ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) യാത്രയയപ്പ് നൽകി. കെ സിറ്റി ബിസിനസ് സെന്ററിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു. ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു.
കാസിം പാടത്തകായിൽ, മണിക്കുട്ടൻ, അൻവർ കണ്ണൂർ, സത്യൻ പേരാമ്പ്ര, അൻവർ ശൂരനാട്, സലീം നമ്പ്ര, നൗഷാദ് പൂനൂർ, ഗംഗൻ തൃക്കരിപ്പൂർ, ജാബിർ തിക്കോടി, സൈനൽ കൊയിലാണ്ടി, രഞ്ജിത്ത് കൂത്തുപറമ്പ് എന്നിവർ ആശംസ നേർന്നു. പുതുതായി ചാർജ് എടുക്കുന്ന റിപ്പോർട്ടർ ബിനീഷ് തോമസിന് ബഹ്റൈനിലേക്ക് സ്വാഗതം ആശംസിച്ചു.

