സലാം കോറോത്തിന് യാത്രയയപ്പ്
text_fieldsസലാം കോറോത്തിന് ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി നൽകിയ യാത്രയയപ്പ്
മനാമ: ദീർഘകാലത്തെ പ്രവാസജീവിതത്തിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ജില്ലാ ഒ.ഐ.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സലാം കോറോത്തിന് കോഴിക്കോട് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. ഒ.ഐ.സി.സി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ദേശീയ-ജില്ലാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. വിവിധ സന്നദ്ധ-സാംസ്‌കാരിക സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന സലാം കോറോത്തിന്റെ പ്രവർത്തനങ്ങളെ യോഗം ഏകകണ്ഠമായി പ്രശംസിച്ചു. പ്രവാസാനന്തര ജീവിതം സന്തോഷകരവും സമൃദ്ധവുമായിരിക്കട്ടെയെന്ന് യോഗത്തിൽ പങ്കെടുത്തവർ ആശംസിച്ചു.
ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡന്‍റ് ശ്രീജിത്ത് പനായി അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്‍റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി ഷമീം കെ.സി മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി വിൻസെന്റ് തോമസ് കക്കയം സ്വാഗതം പറഞ്ഞു. ദേശീയ നേതാക്കളായ ഗിരീഷ് കാളിയത്ത്, പ്രദീപ് പി കെ മേപ്പയ്യൂർ, രഞ്ജൻ കച്ചേരി, കെപികുഞ്ഞമ്മദ് ചെക്യാട് ജില്ല നേതാക്കൾ ആയ രവി പേരാമ്പ്ര സുബിനാസ് കിട്ടു, അഷ്റഫ് പുതിയപാലം സുരേഷ് പിപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് റഷീദ് മുയിപ്പോത്ത്, ബാലുശ്ശേരി നിയോജക മണ്ഡല പ്രസിഡന്റ് ഷൈജാസ് ആലോക്കാട്ടിൽ കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ബിജു കൊയിലാണ്ടി എന്നിവർ സലാം കോറോത്തുമായുള്ള പ്രവാസകാല അനുഭവങ്ങൾ പങ്കുവെച്ചു.
ജില്ലാ നേതാക്കളായ തസ്തക്കീർ, അബ്ദുൾ റഷീദ് പി വി സുരേഷ് പാലേരി, നൗഷാദ് ചങ്ങരോത്ത്, അസീസ് പേരാമ്പ്ര, ജയകൃഷ്ണൻ കോട്ടൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സലാം കോറോത്തിന് ജില്ലാ കമ്മിറ്റിയും പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയും മൊമന്റോ നൽകി ആദരിച്ചു. ചടങ്ങിന് വാജിദ് എം നന്ദി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

