റോസലിൻ റോയ് ചാർലിക്ക് ഐ.സി.ആർ.എഫ് യാത്രയയപ്പ്
text_fieldsറോസലിൻ റോയ് ചാർലി
മനാമ: ഈ മാസം രണ്ടാം വാരത്തോടെ ഇന്ത്യയിലേക്ക് താമസം മാറ്റാൻ ഒരുങ്ങുന്ന സ്പെക്ട്ര ആർട്ട് കാർണിവലിെൻറ കൺവീനർ റോസലിൻ റോയ് ചാർലിക്ക് ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) യാത്രയയപ്പ് നൽകി. റോസലിൻ ഒരു ദശകത്തിലേറെയായി ഐ.സി.ആർ.എഫിെൻറ സജീവ അംഗമാണ്. കൂടാതെ, സ്പെക്ട്രയിൽ 2009ലെ തുടക്കം മുതൽ പ്രവർത്തിച്ചുവരുകയായിരുന്നു.
ആദ്യം സ്കൂൾ കോഓഡിനേറ്ററായും പിന്നീട് സ്പെക്ട്ര ആർട്ട് കാർണിവലിെൻറ കൺവീനറായും പ്രവർത്തിച്ചു. ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു. റോസലിൻ ഒരു സജീവ ടോസ്റ്റ് മാസ്റ്ററാണ്. കൂടാതെ, ഏഞ്ചൽസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിെൻറ ചാർട്ടർ പ്രസിഡൻറായിരുന്നു.
ഐ.സി.ആർ.എഫിന് വിലമതിക്കാനാവാത്ത പിന്തുണ നൽകിയതിന് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി പീയൂഷ് ശ്രീവാസ്തവ മിസ് റോസലിന് ഉപഹാരം സമ്മാനിച്ചു.
ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ഇന്ത്യൻ എംബസിയിലെ രണ്ടാമത്തെ സെക്രട്ടറി ശ്രീ രവിശങ്കർ ശുക്ല, ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ഫാബെർ കാസ്റ്റിൽ ബഹ്റൈൻ ഹെഡ് സഞ്ജയ് ബാൻ എന്നിവരും ഐ.സി.ആർ.എഫ് വോളൻറിയർമാർ ഓൺലൈൻ വഴിയും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

