Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോജി ജോണിന് യാത്രയയപ്പ്

text_fields
bookmark_border
റോജി ജോണിന് യാത്രയയപ്പ്
cancel
camera_alt

റോജി ജോണിന് നൽകിയ യാത്രയയപ്പ്  

മനാമ: ബഹ്റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റോജി ജോണിന് അസ്രീ ഫ്രണ്ട്സ് കൂട്ടായ്മ യാത്രയയപ്പ് നൽകി. ജോലിത്തിരക്കുകൾക്കിടയിലും സാമൂഹിക പ്രവർത്തനങ്ങളിലും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു റോജി ജോൺ. ബ്ലഡ് ഡോണേഴ്സ് കേരളപ്രസ്ഥാനത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചുകൊണ്ട് രക്തവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിലും നിരവധി പേർക്ക് സഹായഹസ്തമായി മാറിയിരുന്നു. ചടങ്ങിൽ സുഹൃത്തുക്കൾ ചേർന്ന് മൊമെന്റോ നൽകി റോജി ജോണിനെ ആദരിച്ചു. പ്രവാസജീവിതത്തിൽ അദ്ദേഹത്തോടൊപ്പം പങ്കിട്ട സൗഹൃദങ്ങളും ഓർമ്മകളും അനുസ്മരിച്ചുകൊണ്ട് സുഹൃത്തുക്കൾ സംസാരിച്ചു.

പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും റോജി ജോൺ നന്ദി അറിയിക്കുകയും, എല്ലാവരോടുമുള്ള തന്റെ സ്നേഹവും സൗഹൃദവും പങ്കുവെക്കുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farewell to Roji John
Next Story