പാൻ ബഹ്റൈൻ യാത്രയയപ്പ് നൽകി
text_fieldsപ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മുൻ ഭാരവാഹികൾക്ക് പാൻ ബഹ്റൈൻ കുടുംബസംഗമത്തിൽ യാത്രയയപ്പ് നൽകുന്നു
മനാമ: പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്റൈൻ) കുടുംബസംഗമം നടത്തി. മനാമ ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ഡെന്നി മഞ്ഞളി അധ്യക്ഷത വഹിച്ചു.
29 ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ മുൻ ഭരണസമിതിയെ സംഘടനയുടെ കോർ ഗ്രൂപ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അഭിനന്ദിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സംഘടനയുടെ മുൻ പ്രസിഡന്റ് അഗസ്റ്റിൻ തോമസിനും നിരവധി തവണ വനിതവിഭാഗത്തിന് നേതൃത്വം നൽകിയ ആനി അഗസ്റ്റിനും സജീവ പ്രവർത്തകനായിരുന്ന കെ.എം. ബിജുവിനും യാത്രയയപ്പ് നൽകി.
ജനറൽ സെക്രട്ടറി ഡോളി ജോർജ് സ്വാഗതവും വൈസ് പ്രസിഡന്റ് റൈസൺ വർഗീസ് നന്ദിയും പറഞ്ഞു. മരീന ഫ്രാൻസിസ് പരിപാടികൾ നിയന്ത്രിച്ചു.

