Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആടുജീവിതത്തിലെ നായകൻ...

ആടുജീവിതത്തിലെ നായകൻ നജീബ്​ പ്രവാസത്തോട്​ വിടപറയുന്നു

text_fields
bookmark_border
ആടുജീവിതത്തിലെ നായകൻ നജീബ്​ പ്രവാസത്തോട്​ വിടപറയുന്നു
cancel
camera_alt

സുനിൽ മാവേലിക്കര, ബെന്യാമിൻ എന്നിവർക്കൊപ്പം നജീബ്

മനാമ: മരുഭൂമിയിൽ മുളച്ച കഥയിലെ നായകൻ പ്രവാസത്തോട്​ വിടപറയുന്നു. മലയാളിയുടെ വായനലോകത്തേക്ക്​ ​നൊമ്പരമായി കടന്നുവന്ന 'ആടുജീവിതം' എന്ന നോവലിലെ കഥാപാത്രമായ നജീബ്​ ഈമാസം 16ന്​ നാട്ടിലേക്ക്​ മടങ്ങും. മരുഭൂമിയിൽ നരകിച്ച നാളുകളുടെ പൊള്ളുന്ന ഒാർമകൾ മനസ്സി​െൻറ കോണിലൊതുക്കിയാണ്​ അദ്ദേഹത്തി​െൻറ മടക്കം. ഭാര്യ സഫിയത്തിനും ജന്മം കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ കഴിയാത്ത സ്വന്തം സഹോദരിക്കും തുണയായി ശിഷ്​ടകാലം ജീവിക്കണം എന്ന തീരുമാനത്തിലാണ് തിരിച്ചുപോകുന്നത്​.

നജീബി​െൻറ കഥ പുറത്തുകൊണ്ടുവരുന്നതിന്​ നിമിത്തമായ സുഹൃത്ത്​ സുനിൽ മാവേലിക്കര കഴിഞ്ഞ ദിവസം അദ്ദേഹത്തെക്കുറിച്ചുള്ള ഒാർമകൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ദുരിത കഥ കേട്ട സുനിൽ അക്കാര്യം ബെന്യാമിനോട്​ പറയുകയായിരുന്നു. പിന്നെ നടന്നതൊക്കെ ചരിത്രം. മലയാളത്തിലെ ഏറെ വാഴ്​ത്തപ്പെട്ട ഒരു നോവലി​െൻറ പിറവിയിലേക്കാണ്​ അതെത്തിയത്​.

ആലപ്പുഴ ജില്ലയി​ലെ ആറാട്ടുപുഴ സ്വദേശിയായ നജീബി​െൻറ ഉമ്മ മരിക്കുമ്പോൾ ഇളയ സഹോദരിക്ക് ആറുമാസം മാത്രമായിരുന്നു പ്രായം. പുറത്തുനിന്ന് ഒരാളെ വിവാഹം കഴിച്ചാൽ ത​െൻറ സഹോദരിയെ വേണ്ടവിധത്തിൽ പരിചരിക്കുമോ എന്ന ആശങ്കയിൽ നജീബും അദ്ദേഹത്തി​െൻറ സഹോദരനും സ്വന്തം കുടുംബത്തിൽനിന്നുതന്നെ വിവാഹം കഴിച്ചു. ഒരു കുറവും വരുത്താതെ അവർ നജീബി​െൻറ സഹോദരിയെ പരിചരിച്ചു. കുടുംബത്തെ പോറ്റാൻ സൗദി അ​േറബ്യയിൽ പ്രവാസിയായ നജീബി​െൻറ രണ്ട്​ വർഷത്തെ ജീവിതമാണ്​ ആടു ജീവിതത്തി​െൻറ ഇതിവൃത്തം. വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ചുകൊണ്ട്​ ദുരിത ജീവിതത്തിലൂടെ കടന്നുപോയ നാളുകളുടെ ഒാർമകൾ ഒരു നോവലായി വിരിയുകയായിരുന്നു.

കഴിഞ്ഞ 21 വർഷമായി ബഹ്​റൈനിലുള്ള നജീബ് വിട്ടുപോകുമ്പോൾ ഒപ്പം നടന്നിരുന്ന ഒരു സഹോദരൻ യാത്രപറഞ്ഞു പോകുന്ന നൊമ്പരമാണ്​ മനസ്സിലെന്ന്​ സുനിൽ പറയുന്നു. 2000 ഫെബ്രുവരി 25നാണ്​ രണ്ടാം പ്രവാസ ജീവിതത്തിന്​ തുടക്കമിട്ട്​ നജീബ്​ ബഹ്​റൈനിൽ എത്തിയത്​. പഴയ ദുരിതങ്ങളൊക്കെ മറന്ന്​ ജീവിതത്തി​െൻറ പച്ചപ്പിലേക്ക്​ കാലെടുത്തുവെക്കാൻ ഇൗ നാട്​ തുണയായി. 'ആടുജീവിത'ത്തിലെ നായകനായതോടെ ജീവിതത്തിലും ഏറെ മാറ്റങ്ങളുണ്ടായതായി നജീബ്​ പറയുന്നു. രണ്ട്​ ലോക കേരള സഭയിൽ പ​െങ്കടുക്കാൻ കഴിഞ്ഞു. പോകാൻ കഴിയുമെന്ന്​ വിചാരിക്കാത്ത സ്​ഥലങ്ങളിലൊക്കെ പോകാനും നിരവധി വലിയ ആളുകളെ പരിചയപ്പെടാനും സാധിച്ചു. ഒ​േട്ടറെപ്പേർ ഇപ്പോഴും വിളിച്ച്​ വിവരങ്ങൾ തിരക്കാറുണ്ട്​. ബഹ്​റൈനിൽ എത്തിയതുമുതൽ സുനിൽ മാവേലിക്കര കാണിച്ച കരുതലും സ്​നേഹവും ഒാർമയിൽ സൂക്ഷിച്ചാണ്​ നജീബ്​ മടങ്ങുന്നത്. വിവാഹിതയായ സഫീനയും ഒമാനിൽ ജോലിചെയ്യുന്ന സഫീറുമാണ്​ നജീബി​െൻറ മക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:benyaminaadujeevitham movie
Next Story