ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് യാത്രയയപ്പ്
text_fieldsഇന്ത്യൻ സ്കൂളിൽ നടന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ്
മനാമ: ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി ഉജ്ജ്വലമായ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. അഭിമാനത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും നിറവിൽ വിദ്യാർഥികൾ സ്കൂളിനോട് വിടപറഞ്ഞു. പതിനൊന്നാം ക്ലാസ് വിദ്യാർഥികൾ തങ്ങളുടെ സീനിയേഴ്സിനായി വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിരുന്നു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദീപം തെളിച്ചു. സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങളായ രഞ്ജിനി മോഹൻ, ബോണി ജോസഫ്, ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിയുടെ ഏകോപനം ഹെഡ് ടീച്ചർ റെജി വറുഗീസിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ നിർവഹിച്ചു. പ്രിൻസിപ്പൽ വി. ആർ. പളനിസ്വാമി അനുമോദനപ്രസംഗം നടത്തി. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ തന്റെ ഉദ്ഘാടനപ്രസംഗത്തിൽ നിശ്ചയദാർഢ്യത്തോടെ എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്യണമെന്ന് വിദ്യാർഥികളോട് പറഞ്ഞു. ഹെഡ് ബോയ് ദനീഷ് സുബ്രഹ്മണ്യൻ, ഹെഡ് ഗേൾ സഹസ്ര കോട്ടഗിരി എന്നിവർ സംസാരിച്ചു. ഇഷിക പ്രദീപ്, അരുൺ സുരേഷ്, അനുഷ്ക, ഷൈൻ, താന്യ എന്നിവർ നയിച്ച നൃത്തപരിപാടികൾ സദസ്യരുടെ മനം കവർന്നു. വിവിധ ഗെയിമുകളും പാട്ടുകളും ബാൻഡുകളും നടന്നു. അബിഗയിൽ എല്ലിസ് ഷിബു, ഷാൻ ഡി ലൂയിസ്, അലീന മെഹ്രാജ്, സിൽവിയ റിനോ, ഗാർഗി സാരംഗി, നേഹ ആൻ, അഹമ്മദ് ഫാറൂഖി, ലക്ഷ്മി സന്തോഷ്, പ്രിഷി സക്സേന, മേഘ ആൻ, അങ്കിത ഗുപ്ത, മോഹിത് സേത്തി, അദ്വൈത് അജിത്, ജെറമി പ്രേംനവാസ്, മുഹമ്മദ് സൽമാൻ, അവിൻ അസിസ്, ജുമൈന ജുനൈദ്, അദിതി സാഹു എന്നിവർ അവതാരകരായിരുന്നു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

