ഐ.സി.എഫ് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി
text_fieldsഐ.സി.എഫ് ഉംറ സംഘത്തിന് നാഷനൽ ഭാരവാഹികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയപ്പോൾ
മനാമ: ഐ.സി.എഫ് ബഹ്റൈൻ ഉംറ സർവിസിന് കീഴിലുള്ള ഈ വർഷത്തെ രണ്ടാമത് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ബഷീർ ഹിഷാമി ക്ലാരിയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് മനാമയിൽനിന്ന് യാത്ര പുറപ്പെട്ടത്. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി, ഫൈസൽ ചെറുവണ്ണൂർ, നൗഫൽ മയ്യേരി, മുനീർ സഖാഫി ചേകനൂർ, സക്കരിയ്യ സഖാഫി, അഷ്റഫ് മങ്കര എന്നിവർ നേതൃത്വം നൽകി.
ഐ.സി.എഫ് ഉംറ സർവിസിന് കീഴിലുള്ള അടുത്ത സംഘം ആഗസ്റ്റ് 28ന് യാത്രതിരിക്കുമെന്നും വിശദ വിവരങ്ങൾക്ക് 39871794, 33892169 ,33372338 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

