നാലു പതിറ്റാണ്ടിെൻറ പ്രവാസത്തിന് വിട; എ.എം. വർഗീസ് ഇന്ന് നാട്ടിലേക്ക്
text_fieldsഎ.എം. വർഗീസും ഭാര്യ വത്സമ്മ വർഗീസും
മനാമ: നാലു പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിടപറയുകയാണ് എ.എം വർഗീസ്. ഏറെ അനുഭവങ്ങൾ സമ്മാനിച്ച ഇൗ നാട്ടിൽനിന്ന് അദ്ദേഹം ബുധനാഴ്ച വിമാനം കയറും.
പത്തനംതിട്ട തിരുവല്ല നിരണം സ്വദേശിയായ എ.എം വർഗീസ് 1979ലാണ് ബഹ്റൈനിൽ ഡ്രൈവറായി പ്രവാസ ജീവിതം ആരംഭിച്ചത്. ഒരു വർഷത്തിനുശേഷം അൽ ഡൂർ എക്സ്കേവഷൻ ആൻഡ് ബിൽഡിങ് കോൺട്രാക്ടിങ് കമ്പനിയിൽ ഫോർമാനായി. 40 വർഷത്തിനുശേഷം ഇതേ കമ്പനിയിൽനിന്ന് സീനിയർ ഫോർമാനായി വിരമിച്ചാണ് മടക്കം.
ബഹ്റൈൻ എന്ന രാജ്യത്തെ മാറ്റങ്ങൾക്ക് സാക്ഷിയാണ് അദ്ദേഹം. പ്രവാസ ജീവിതം ആരംഭിക്കുന്ന കാലത്ത് ശൂന്യമായ സ്ഥലങ്ങൾ ഇന്ന് ആധുനിക നഗരങ്ങളായി. ഒറ്റപ്പെട്ട് കെട്ടിടങ്ങളുണ്ടായിരുന്ന സ്ഥലങ്ങളിൽ ഇന്ന് ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങൾ നിറഞ്ഞു.
ബഹ്റൈനിലെ രാജകുടുംബം ഇൗ നാടിെൻറ വികസനത്തിനുവേണ്ടി ചെയ്ത കാര്യങ്ങൾ അത്ഭുതപ്പെടുത്തുന്നതാണെന്ന് എ.എം. വർഗീസ് പറയുന്നു. ഇങ്ങനെയൊരു രാജ്യത്ത് ജീവിക്കാനായതിൽ അഭിമാനം തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയും മക്കളും മരുമക്കളുമൊത്ത് ബഹ്റൈനിൽ കഴിയാനായതിെൻറ സന്തോഷവും അദ്ദേഹത്തിനുണ്ട്. എ.എം. വർഗീസും ഭാര്യ വത്സമ്മ വർഗീസും ബുധനാഴ്ച നാട്ടിലേക്ക് മടങ്ങും. മകൾ ബെൻസി എലിസബത്തിനും മകൻ ബെജി മാത്യുവിനും അൽ ഡൂർ കമ്പനിയിലാണ് ജോലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

