സി.കെ. നൗഫലിന് യാത്രയയപ്പ്
text_fieldsസി.കെ. നൗഫലിന് നാട്ടിലേക്കുള്ള യാത്രയയപ്പിൽ ഏരിയ പ്രസിഡന്റ് അബ്ദുൽ റൗഫ് ഉപഹാരം നൽകുന്നു
മനാമ: ബഹ്റൈനിലെ 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കുതിരിച്ച മുൻ കേന്ദ്ര ശൂറാ അംഗം സി.കെ. നൗഫലിന് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി. പയ്യോളി പുറക്കാട്ട് സ്വദേശിയായ സി.കെ. നൗഫൽ 1992ലാണ് ബഹ്റൈനിൽ എത്തിയത്. മനാമ, റിഫ, മുഹറഖ് ഏരിയകളിൽ വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ചു. ഗൾഫ് മാധ്യമം ബഹ്റൈൻ അഡ്വൈസറി കൗൺസിലിന്റെ ആദ്യകാല സെക്രട്ടറിയായിരുന്നു. കേന്ദ്ര ശൂറാ അംഗം, കേന്ദ്ര ഫിനാൻസ് സെക്രട്ടറി, മുഹറഖ് ഏരിയ പ്രസിഡന്റ്, ഏരിയ സെക്രട്ടറി, മനാമ ഏരിയ സമിതി അംഗം തുടങ്ങി വിവിധ ഉത്തരവാദിത്തങ്ങൾ നിറവേറ്റി. മനാമ, മുഹറഖ്, ഹലാ, കസിനോ, ഉമ്മുൽഹസ്സം യൂനിറ്റുകളിൽ പ്രസിഡന്റ്, സെക്രട്ടറി ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ മുഹറഖ് ഏരിയ സമിതി അംഗം, ഹിദ്ദ് യൂനിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഏരിയ പ്രസിഡന്റ് അബ്ദുൽ റൗഫ് ഉപഹാരം നൽകി.

