Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.വി. ബാലകൃഷ്ണനും പത്നിക്കും യാത്രയയപ്പ് നൽകി

text_fields
bookmark_border
എ.വി. ബാലകൃഷ്ണനും പത്നിക്കും യാത്രയയപ്പ് നൽകി
cancel
camera_alt

എ.വി ബാലകൃഷ്ണനും പത്നിക്കും പി.വി രാധാകൃഷ്ണപിള്ള ഉപഹാരം കൈമാറുന്നു

മനാമ: നീണ്ട 51 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന ബഹ്‌റൈൻ കേരളീയ സമാജം മുൻ ഭരണസമിതി അംഗമായിരുന്ന എ.വി ബാലകൃഷ്ണനും പത്നിക്കും സമാജം യാത്രയയപ്പ് നൽകി. തൃശ്ശൂരിൽ സ്ഥിര താമസമാക്കിയ അദ്ദേഹം എഴുപതികളിൽ ആണ് പ്രവാസജീവിതം ആരംഭിക്കുന്നത്. സമാജത്തിലെ ആദ്യകാല പ്രവർത്തനങ്ങളിലും ഇന്ത്യൻ സ്കൂൾ രക്ഷകർത്താ സമതിയിലും സജീവ സാന്നിദ്ധ്യമായിരുന്നു.

ബാപ്‌കോയിൽ ഔദ്യോഗിക സേവനവും തുടർന്ന് പബ്ലിക് വർക്ക് ഡിപ്പാർട്മെന്റിന്റെ ഭാഗമായി സ്പെഷ്യൽ പ്രോജെക്ടിൽ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. അദ്ദേഹത്തിന്‍റെ രണ്ടു മക്കളും ബാംഗ്ലൂരിൽ ഔദ്യോഗിക ജീവിതം നയിക്കുന്നു. ‌സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും സമാജത്തിന്റെ ഉപഹാരം നൽകുകയും ചെയ്തു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അദ്ദേഹത്തിന്റെ ഭാവിജീവിതത്തിന് എല്ലാവിധ ആശംസകളും നേർന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farewell to AV Balakrishnan and his wife
Next Story