Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ.വി. ബാലകൃഷ്ണനും...

എ.വി. ബാലകൃഷ്ണനും ഭാര്യക്കും യാത്രയയപ്പ് നൽകി

text_fields
bookmark_border
എ.വി. ബാലകൃഷ്ണനും ഭാര്യക്കും യാത്രയയപ്പ് നൽകി
cancel
camera_alt

എ.വി. ബാലകൃഷ്ണനും, സഹധർമ്മിണി ശോഭന ബാലകൃഷ്ണനും ഗുരുദേവ സോഷ്യൽ സൊസൈറ്റി നൽകിയ യാത്രയയപ്പിൽനിന്ന് 

മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സ്ഥാപക കുടുംബാംഗം എ.വി ബാലകൃഷ്ണനും, സഹധർമ്മിണി ശോഭന ബാലകൃഷ്ണനും സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി. 1975 ൽ ബാപ്കോയിൽ തൻറെ ഔദ്യോഗിക ജീവിതം ആരംഭിച്ച് നിലവിൽ മുൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രൊജക്റ്റ് മാനേജരുമായി സേവനമനുഷ്ഠിച്ച മലപ്പുറം, എടപ്പാൾ സ്വദേശിയായ എ.വി ബാലകൃഷ്ണൻ 51 വർഷത്തെ പ്രവാസജീവിതം പൂർത്തീകരിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതമാശംസിച്ചു. തുടർന്ന് പ്രവാസി വ്യവസായിയും ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ. ജി ബാബുരാജൻ രണ്ടുപേരെയും കുടുംബാംഗങ്ങളുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളും മറ്റു കുടുംബാംഗങ്ങളും ഓർമ്മകൾ പങ്കുവെച്ച് സംസാരിക്കുകയും രണ്ടുപേർക്കും യാത്ര മംഗളങ്ങൾ നേരുകയും ചെയ്തു.

ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക പൊതു മണ്ഡലങ്ങളിൽ പ്രവർത്തിച്ച എ. വി. ബാലകൃഷ്ണൻ ബഹറിൻ കേരളീയ സമാജത്തിന്റെ സജീവ പ്രവർത്തകനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആയി പ്രവർത്തിച്ചിരുന്നു. നിലവിൽ മലപ്പുറം ജില്ലയിലെ ഇടപ്പാളയം കൂട്ടായ്മയുടെ രക്ഷാധികാരിയും, സംസ്കാര തൃശ്ശൂരിന്റെ ലൈഫ് ടൈം മെമ്പറും കൂടിയാണ്. ഇന്ത്യൻ സ്കൂളിൽ പഠിച്ച രണ്ട് കുട്ടികളും ഉന്നത വിദ്യാഭ്യാസം നേടി ഇന്ത്യയിൽ കുടുംബസമേതം താമസിക്കുന്നു. ഡയറക്ടർ ബോർഡ് അംഗങ്ങൾ നിയന്ത്രിച്ച പരിപാടികൾക്ക് വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Farewell to A.V. Balakrishnan and his wife
Next Story