യാത്രയയപ്പ് നൽകി
text_fieldsമാത്യു ബേബിക്കും ഭാര്യക്കും യു.പി.പി നൽകിയ യാത്രയയപ്പ്
മനാമ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന യുനൈറ്റഡ് പാരന്റ് പാനലിന്റെ സ്ഥാപക നേതാക്കളിലൊരാളും ഇന്ത്യന്‍ സ്കൂള്‍ മെഗാഫെയര്‍ ചരിത്രത്തിലെ തന്നെ വന്‍ വിജയമായി തീര്‍ന്ന മുന്‍ മെഗാ ഫെയര്‍ കണ്‍വീനറുമായിരുന്ന മാത്യു ബേബി, ഭാര്യയും ഇന്ത്യന്‍ സ്കൂള്‍ മുതിര്‍ന്ന ടീച്ചറും കൂടിയായ എലിസബത്ത് ടീച്ചര്‍ക്കും യു.പി.പി യാത്രയയപ്പ് നല്കി. യു.പി.പി യുടെ ഭരണകാലത്തെ ഇന്ത്യന്‍ സ്കൂള്‍ വികസനങ്ങളിലെ പല നേട്ടങ്ങളുടേയും ആസൂത്രകരില്‍ ഒരാളായ മാത്യു ബേബിയുടെ പല നിർദേശങ്ങളും അഭിപ്രായങ്ങളും സാധാരണക്കാരായ ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കള്‍ക്ക് ഇന്നും കരുതലും താങ്ങുമാവുന്ന തീരുമാനങ്ങളായി മാറിയവയാണെന്ന് മനാമ ഔറ ആര്‍ട്സില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിച്ച യുപി.പി നേതാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
യു.പി.പി ചെയര്‍മാര്‍ ഡോക്ടര്‍ സുരേഷ് സുബ്രമണ്യം അധ്യക്ഷത വഹിച്ചു. യു.പി.പി രക്ഷാധികാരിയും ഇന്ത്യന്‍ സ്കൂള്‍ മുന്‍ചെയര്‍മാനുമായ എബ്രഹാം ജോണ്‍ മാത്യു ബേബിക്ക് സ്നേഹോപഹാരം കൈമാറി.
ജാവേദ് പാഷ സ്വാഗതവും സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ നന്ദിയും പഞ്ഞു.
യാത്രയപ്പ് ഏറ്റു വാങ്ങിയ മാത്യു ബേബി, ഭാര്യ എലിസബത്ത് എന്നിവര്‍ സ്നേഹോഷമളമായ യാത്രയപ്പിനും ഇന്ത്യന്‍ സ്കൂള്‍ എന്ന മഹാ പ്രസ്ഥാനത്തിന്റെ ഭാഗമായി സേവനമനുഷ്ടിക്കാന്‍ കഴിഞ്ഞതിനും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

