ഫ്രൻഡ്സ് അസോസിയേഷൻ യാത്രയയപ്പ്
text_fieldsമനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിശ്ശബ്ദ സാന്നിധ്യങ്ങളും ഫ്രൻഡ്സ് പ്രവർത്തകരുമായ മൊയ്തു കാഞ്ഞിരോട്, അബ്ദുൽ അസീസ് കെ.എ എന്നിവർക്ക് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് സംഘടിപ്പിച്ചു. സംഘടനയുടെ എല്ലാ പ്രവർത്തങ്ങളിലും സജീവമായി പ്രവർത്തിക്കുകയും തങ്ങളുടെ സുഹൃദ്ബന്ധങ്ങൾ സേവനമേഖലയിൽ മാതൃകാപരമായി ഉപയോഗപ്പെടുത്തുകയും ചെയ്ത വ്യക്തിത്വങ്ങളാണ് മൊയ്തു കാഞ്ഞിരോടും അബ്ദുൽ അസീസും. തിരിച്ചുപോക്ക് പ്രവാസികൾക്ക് അനിവാര്യമാണ്.
ഇവരുടെ സേവനങ്ങൾ മറ്റുള്ളവർക്ക് എന്നും ആവേശവും പ്രചോദനവുമാണെന്നും യാത്രയയപ്പ് സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സാമൂഹിക പ്രവർത്തന മേഖലയിൽ ബഹ്റൈനിൽനിന്ന് ലഭിച്ച വിലപ്പെട്ട അനുഭവങ്ങൾ നാട്ടിലും ഈ മേഖലയിൽ തുടരാൻ തങ്ങളെ പ്രേരിപ്പിക്കുന്നതാണെന്ന് മൊയ്തു കാഞ്ഞിരോടും അബ്ദുൽ അസീസും മറുപടി പ്രസംഗത്തിൽ പറഞ്ഞു. അവർക്കുള്ള ഫ്രൻഡ്സിന്റെ ഉപഹാരം പ്രസിഡന്റ് സഈദ് റമദാൻ നദ്വിയും വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങലുംനൽകി.
അഹമ്മദ് റഫീഖ്, സലീം ഇ.കെ, സാജിദ സലീം, സഈദ റഫീഖ്, അനീസ് വി.കെ, ജമാൽ ഇരിങ്ങൽ, ജലീൽ അബ്ദുല്ല, സുബൈർ എം.എം, ബദറുദ്ദീൻ പൂവാർ, അബ്ദുൽ ഗഫൂർ മൂക്കുതല തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ പ്രസിഡന്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി യൂനുസ് രാജ് നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.