Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോജി ജോണിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
റോജി ജോണിന് യാത്രയയപ്പ് നൽകി
cancel
camera_alt

റോജി ജോണിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി നൽകി‍യ യാത്രയയപ്പ്

മനാമ: ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് റോജി ജോണിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി. ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്ററിന്റെ രൂപീകരണത്തിലും വളർച്ചയിലും നിർണായക പങ്കുവഹിച്ച റോജി ജോൺ, ചാപ്റ്റർ ജനറൽ സെക്രട്ടറിയായും തുടർന്ന് പ്രസിഡന്റായും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ചാപ്റ്റർ ചെയർമാൻ കെ.ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ രക്ഷാധികാരി ടി. ജെ. ഗിരീഷ്, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ്, ട്രഷറർ ജിബിൻ ജോയ് എന്നിവർ സംസാരിച്ചു. യോഗത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സുനിൽ മനവളപ്പിലിനെ ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റായും അബ്ദുൽ നാഫിയെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. റോജി ജോണിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് യോഗം ആശംസകൾ നേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farewell Given to Roji John
Next Story