Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.കെ.എസ്.എഫ് ഹെൽപ്...

ബി.കെ.എസ്.എഫ് ഹെൽപ് ലൈൻ അംഗം ദീപക് തണലിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
ബി.കെ.എസ്.എഫ് ഹെൽപ് ലൈൻ അംഗം ദീപക് തണലിന് യാത്രയയപ്പ് നൽകി
cancel
camera_alt

ദീപക് തണലിന് ബി.കെ.എസ്.എഫ് നൽകിയ യാത്രയയപ്പ് ചടങ്ങ്

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സ്റ്റേജ്-മിനിസ്‌ക്രീൻ അനുകരണ കലാകാരനും ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ മെമ്പറുമായ ദീപക് തണലിന് ബി.കെ.എസ്.എഫ് യാത്രയയപ്പ് നൽകി.

മനാമ കെ സിറ്റി ബിസിനസ്സ് സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ബഹ്‌റൈനിലെ ഒട്ടേറെ സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു. രക്ഷാധികാരി ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. ബി.കെ.എസ്.എഫ് കൺവീനർ ഹാരിസ് പഴയങ്ങാടിയും നജീബ് കടലായിയും ഹെല്പ്ലൈൻ അംഗങ്ങളും ചേർന്ന് ദീപകിനു പൊന്നാട അണീക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

ഫ്രാൻസിസ് കൈതരത്ത്, നിസാർ കൊല്ലം, സയ്യിദ് റമദാൻ നദ്‌വി, ഒ.കെ കാസിം, റഫീഖ് അബ്ദുല്ല, ഫസൽ ഹഖ്, ജമാൽ ഇരിങ്ങൽ, ഷാജി മുതുതല, അബ്ദുൽ മജീദ് തണൽ, മൊയ്‌തീൻകുട്ടി പുളിക്കൽ, ജെ.പി.കെ തിക്കോടി, മൊയ്‌തീൻ പയ്യോളി, ശറഫുദ്ധീൻ, അൻവർ നിലമ്പൂർ, ജേക്കബ് തേക്ക്തോട്, ഹുസൈൻ വയനാട്, അജിത്ത്, റംഷാദ് അയിലക്കാട്, നവാസ് കുണ്ടറ, മൻഷീർ കൊണ്ടോട്ടി, ഡോ. ശ്രീജിത്ത്, ആരിഫ് പോർക്കുളം, ഷാജഹാൻ കരുവന്നൂർ, രാജീവൻ ടി.സി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കാസിം പാടത്തകായിൽ സ്വാഗതവും നജീബ് കടലായി നന്ദിയും പറഞ്ഞു. കേരളത്തിൽ നിന്ന് ബി.കെ.എസ്.എഫിന്റെ പ്രവർത്തനങ്ങൾക്ക് കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുമെന്നും സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്നും മറുപടി പ്രസംഗത്തിൽ ദീപക് തണൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nriFarewellhelpline
News Summary - Farewell given to BKSF Helpline
Next Story