ബഷീർ മൗലവിക്ക് യാത്രയയപ്പ് നൽകി സുഹൃത്തുക്കൾ
text_fieldsബഷീർ മൗലവിക്ക് സുഹൃത്തുക്കൾ നൽകിയ യാത്രയയപ്പ്
മനാമ: റിഫാ ബുക് വാറയിലെ കുവൈത്ത് മസ്ജിദിൽ നീണ്ട 43 വർഷത്തെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ പോകുന്ന ബഷീർ മൗലവിക്ക് റിഫാ സുഹൃത്തുക്കൾ ചേർന്ന് യാത്രയയപ്പ് നൽകി. മസ്ജിദിലെ മുഅദ്ദിനായി സേവനമനുഷ്ഠിക്കുമ്പോഴും സാമൂഹിക പ്രവർത്തന രംഗത്തെ ഇടപെടലുകൾക്കും പലതരത്തിലുള്ള കൂടിച്ചേരലുകൾക്കും നേതൃത്വം വഹിക്കാനും ബഷീർ മൗലവിയുണ്ടാവാറുണ്ടായിരുന്നു.
മലയാളി കുടുംബങ്ങളിലെ കുട്ടികൾക്കു മത പരമായ അറിവുകൾ നൽകിയും മലയാളികളുടെ സുപരിചിതനായ ബഷീർ മൗലവിയുടെ തിരിച്ചുപോക്ക് കേവലം സൗഹൃദത്തിനുള്ള വിടവാങ്ങൽ മാത്രമല്ലെന്നും സുഹൃത്തുക്കൾ ഓർത്തെടുക്കുന്നു. അബ്ദുള്ള ഈരഞ്ഞിമ്മൽ അദ്ദേഹത്തിനുള്ള മൊമെന്റോയും, മുറൂജ് അസ്സൈനാർ സുഹൃത്തുക്കളുടെ സ്നേഹോപഹാരവും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

