യാത്രയയപ്പ് സംഗമവും വിദ്യാർഥിഅനുമോദനവും നടത്തി
text_fieldsകെ.എം.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ യാത്രയയപ്പ്
മനാമ: കെ.എം.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയയുടെ ആഭിമുഖ്യത്തിൽ നാല് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നേതാക്കൾക്ക് യാത്രയപ്പ് സംഗമവും പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂളിൽ നിന്ന് മൂന്നാം റാങ്ക് നേടിയ വിദ്യാർത്ഥിക്ക് അനുമോദനവും സംഘടിപ്പിച്ചു.
കെ.എം.സി.സി മുഹറഖ് ഏരിയ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കെ.എം.സി.സി ബഹ്‌റൈൻ മുൻ സംസ്ഥാന സെക്രട്ടറി ശരീഫ് കൊറോത്ത്, മുഹറഖ് ഏരിയ കെ.എം.സി.സി പ്രവർത്തക സമിതി അംഗം അഹമദ് ടി.പി എന്നിവർക്ക് ഉപഹാരസമർപ്പണവും യാത്രയപ്പും നൽകി. പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ മലീഹ ആശിഖിനെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. മുഹറഖ് ഏരിയ ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം തിക്കോടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഏരിയ ജനറൽ സെക്രട്ടറി റഷീദ് കീഴൽ സ്വാഗതം പറഞ്ഞു. ഏരിയ വൈസ് പ്രസിഡന്റ് അഷറഫ് ബാങ്ക് റോഡ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, ഏരിയ നേതാക്കളായ അബ്ദുള്ള മുന, ജംഷീദ് എടക്കര, രക്ഷിതാവ് ആശിഖ് പുനത്തിൽ, അബ്ദുൽ റസാഖ് നദ്‌വി എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ ഓർഗ. സെക്രട്ടറി കെ.ടി. ഷഫീഖ് അലി ചടങ്ങിന് നന്ദി പറഞ്ഞു. കെ.എം.സി.സിയുടെ നിരവധി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

