പ്ലസ് ടു വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി ന്യൂ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ
text_fields2024-25 വർഷത്തെ ന്യൂ ഇന്ത്യൻ സ്കൂളിലെ പ്രിൻസിനെയും പ്രിൻസസിനെയും തിരഞ്ഞെടുത്തപ്പോൾ
മനാമ: ഈ വർഷം അധ്യയനം പൂർത്തിയാക്കുന്ന പ്ലസ് ടു വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി ബഹ്റൈനിലെ ന്യൂ ഇന്ത്യൻ സ്കൂൾ പ്ലസ് വൺ വിദ്യാർഥികൾ. ഡോ. ജാൻ എം.ടി. തോട്ടുമലിൽ (ചെയർമാൻ), ജെമി തോട്ടുമലിൽ തോമസ് (എക്സിക്യൂട്ടിവ് ഡയറക്ടർ), ജോബി അഗസ്റ്റിൻ (ഡയറക്ടർ) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്കൂൾ ഓഡിറ്റോറിയത്തിൽ സീനിയേഴ്സിന് ജൂനിയേഴ്സ് നൽകിയ വികാരനിർഭരമായ യാത്രയയപ്പിൽ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ സ്വാഗതം പറഞ്ഞു. സ്കൂൾ പകർന്നുനൽകിയ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് ഭാവിയിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടണമെന്ന് പ്രിൻസിപ്പൽ സ്വാഗതഭാഷണത്തിൽ വിദ്യാർഥികളെ ഉണർത്തി.
സ്കൂൾ ചെയർമാൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രയത്നങ്ങളെ അഭിനന്ദിച്ചു. പരിപാടിയിൽ പ്ലസ് വൺ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തപരിപാടികൾ, പ്രിയപ്പെട്ട ഓർമകൾ കോർത്തിണക്കിയ വിഡിയോ പ്രദർശനം എന്നിവ സീനിയർ വിദ്യാർഥികളിൽ ഹൃദയസ്പർശിയായി. വ്യത്യസ്ത ഗെയിമുകളും ആക്ടിവിറ്റികളുമായി സദസ്സിനെ കൂടുതൽ ഉണർവുള്ളതാക്കാൻ ജൂനിയേഴ്സ് ശ്രദ്ധിച്ചുകൊണ്ടിരുന്നു.
വിദ്യാർഥികൾ ഏറെ കാത്തിരുന്ന 2024-25 വർഷത്തെ എൻ.ഐ.എസിലെ പ്രിൻസിനെയും പ്രിൻസസിനെയും തിരഞ്ഞെടുത്ത പ്രഖ്യാപനം ചെയർമാൻ നടത്തിയപ്പോൾ കാമ്പസ് ഏറെ ആവേശത്തിലായി. ക്ലാസ് XII എഫിലെ റയാൻ ജോസഫ് അബ്രഹാം, ക്ലാസ് XII സി.യിലെ അലൈന റെജൻ വർഗീസ് എന്നിവർ യഥാക്രമം എൻ.ഐ.എസ് 2024-25 ന്റെ രാജകുമാരനും രാജകുമാരിയുമായി തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

