ബാലമുരളിക്ക് വോയ്സ് ഓഫ് ആലപ്പിയുടെ യാത്രയയപ്പ്
text_fieldsബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് പോവുന്ന വോയ്സ് ഓഫ് ആലപ്പി ജോയന്റ് സെക്രട്ടറി ബാലമുരളി കൃഷ്ണന് നൽകിയ യാത്രയയപ്പ്
മനാമ: ബഹ്റൈൻ പ്രവാസത്തിന് വിരാമമിട്ട് മറ്റൊരു ജി.സി.സി രാജ്യത്തേക്ക് ജോലിക്കുപോകുന്ന വോയ്സ് ഓഫ് ആലപ്പി ജോയന്റ് സെക്രട്ടറി ബാലമുരളി കൃഷ്ണന് യാത്രയയപ്പ് നൽകി. സൽമാനിയയിലെ കലവറ റെസ്റ്റാറന്റ് പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ധനേഷ് മുരളി, ലേഡീസ് വിങ് ചീഫ് കോഓഡിനേറ്റർ രശ്മി അനൂപ്, വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ എന്നിവരും എട്ട് ഏരിയ കമ്മിറ്റി ഭാരവാഹികളും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. ജോയന്റ് സെക്രട്ടറി ജോഷി നെടുവേലി സ്വാഗതം പറഞ്ഞു. വോയ്സ് ഓഫ് ആലപ്പിയുടെ കലാ സാംസ്കാരിക സാമൂഹിക പ്രവർത്തനരംഗത്ത് ബാലമുരളി കൃഷ്ണൻ നിറസാന്നിധ്യമായിരുന്നു. പ്രസിഡന്റ് സിബിൻ സലീമും ജനറൽ സെക്രട്ടറി ധനേഷ് മുരളിയും ചേർന്ന് സ്നേഹോപഹാരം സമ്മാനിച്ചു. തുടർന്ന് ഏരിയാ കമ്മിറ്റി ഭാരവാഹികളും സംഘടനയുടെ പ്രധാന അംഗങ്ങളും ആശംസകൾ നേർന്ന് സംസാരിച്ചു. ഉമൽഹസ്സം വൈസ് പ്രസിഡന്റ് ടോജി തോമസ് നന്ദി പറഞ്ഞു.

