മൊയ്തു കാഞ്ഞിരോടിന് ബഹ്റൈൻ ഫ്രണ്ട്സ് യാത്രയയപ്പ് നൽകി
text_fieldsമനാമ: 43 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന മൊയ്തു കാഞ്ഞിരോടിന് ബഹ്റൈൻ മീഡിയ സിറ്റിയിൽ വെച്ച് ബഹ്റൈൻ ഫ്രണ്ട്സ് യാത്രയയപ്പ് നൽകി. യു.പി.പി ചെയർമാൻ എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മഹാത്മാഗാന്ധി കൾചറൽ ഫോറം പ്രസിഡന്റ് എബി തോമസ് സ്വാഗതം ആശംസിച്ചു.
ഡബ്ല്യൂ.എം.സി അംഗം തോമസ് ഫിലിപ് നന്ദി പറഞ്ഞു. മുഖ്യപ്രഭാഷകൻ സഈദ് റമദാൻ നദ്വി മൊയ്തു കാഞ്ഞിരോടിനെ പരിചയപ്പെടുത്തി. നിശ്ശബ്ദസേവനത്തിലൂടെ പതിനായിരങ്ങൾക്ക് താങ്ങും തണലുമായിരുന്ന മൊയ്തു കാഞ്ഞിരോട് സാമൂഹിക- സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നുവെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി.
ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കാൻസർ കെയർ ഗ്രൂപ് ചെയർമാൻ ഡോ. പി.വി. ചെറിയാൻ, അഷറഫ് കാട്ടുപീടികയിൽ, കെ.എം.സി.സി പ്രതിനിധികളായ അബ്ദുൽ മജീദ്, റാഷിദ് മാഹി, ഒ.ഐ.സി. സി പ്രതിനിധി മൊയ്തീൻ, ഇ.കെ. സലിം, ജമാൽ ഇരിങ്ങൽ നദ് വി, നൗമൽ, മോനി ഓടിക്കണ്ടത്തിൽ, അൻവർ ശൂരനാട്, കുടുംബ സൗഹൃദവേദി അംഗം ജോർജ് മാത്യു എന്നിവർ സംസാരിച്ചു. വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി അനിൽ യു.കെ യോഗം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

