അംബാസഡർ പിയൂഷ് ശ്രീവാസ്തവക്ക് യാത്രയയപ്പ് നൽകി
text_fieldsതട്ടായ് ഭാട്ടിയ കമ്യൂണിറ്റി, ഭാട്ടിയ മിത്ര മണ്ഡലുമായി സഹകരിച്ച്, സ്ഥാനമൊഴിയുന്ന ഇന്ത്യൻ
അംബാസഡർ പിയൂഷ് ശ്രീവാസ്തവയ്ക്ക് നൽകിയ യാത്രയയപ്പ്
മനാമ: ബഹ്റൈൻ തട്ടായ് ഭാട്ടിയ കമ്യൂണിറ്റി, സഹോദര സംഘടനയായ ഭാട്ടിയ മിത്ര മണ്ഡലുമായി സഹകരിച്ച്, സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയ്ക്ക് യാത്രയയപ്പ് നൽകി. കൊവിഡ് കാലത്തും അതിനുശേഷവും ഇന്ത്യൻ സമൂഹത്തെ ക്രിയാത്മകമായി സ്വാധീനിച്ച ഇന്ത്യൻ അംബാസഡറുടെ മഹത്തായ പ്രവർത്തനങ്ങൾ ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു. ബഹ്റൈനിൽ സ്ഥിരതാമസമാക്കിയ ആദ്യ ഇന്ത്യൻ സമൂഹമാണ് ഭാട്ടിയ കമ്യൂണിറ്റിയെന്നും 200 വർഷം പഴക്കമുള്ള ശ്രീനാഥ്ജി ശ്രീകൃഷ്ണ ക്ഷേത്രം ബഹ്റൈനും ഇ ന്ത്യയും തമ്മിലുള്ള നല്ല ബന്ധത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയുംതെളിവാണെന്നും അംബാസഡർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

