Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ബ്ര​ഹാം...

എ​ബ്ര​ഹാം സാ​മു​വേ​ലി​ന് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
എ​ബ്ര​ഹാം സാ​മു​വേ​ലി​ന് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

എ​ബ്ര​ഹാം സാ​മു​വേ​ലി​നും ആ​നി എ​ബ്ര​ഹാ​മി​നും ഒ.​ഐ.​സി.​സി ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ൽ​കി​യ  യാ​ത്ര​യ​യ​പ്പ്

മ​നാ​മ: ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​സി​ഡ​ന്റും ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വും ആ​യി​രു​ന്ന എ​ബ്ര​ഹാം സാ​മു​വേ​ലി​നും ഭാ​ര്യ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക ആ​നി എ​ബ്ര​ഹാ​മി​നും ഒ.​ഐ.​സി.​സി ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സി.​സി.​ഐ.​എ, ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം, ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മ പാ​രി​ഷ് തു​ട​ങ്ങി വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. 28 വ​ർ​ഷം പ്ര​വാ​സ​ജീ​വി​തം ന​യി​ച്ച ഇ​ദ്ദേ​ഹം പ​ത്ത​നം​തി​ട്ട തു​മ്പ​മ​ൺ സ്വ​ദേ​ശി​യാ​ണ്. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മി​ഡി​ൽ ഈ​സ്റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ രാ​ജു ക​ല്ലും​പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫ്ര​ണ്ട്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ജ​മാ​ൽ ഇ​രി​ങ്ങ​ൽ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​റാ​ജ് പ​ള്ളി​ക്ക​ര, ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ബോ​ബി പാ​റ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ര​വി ക​ണ്ണൂ​ർ, ല​ത്തീ​ഫ് ആ​യം​ചേ​രി, കെ.​എം.​സി.​സി സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ, ഒ.​ഐ.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ ജ​വാ​ദ് വ​ക്കം, മാ​ത്യൂ​സ് വാ​ള​ക്കു​ഴി, മ​നു മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല പ്ര​സി​ഡ​ന്റു​മാ​രാ​യ ചെ​മ്പ​ൻ ജ​ലാ​ൽ, ജെ​സ്റ്റി​ൻ ജേ​ക്ക​ബ്, ഷി​ബു എ​ബ്ര​ഹാം, ജി. ​ശ​ങ്ക​ര​പ്പി​ള്ള, ഷാ​ജി പൊ​ഴി​യൂ​ർ, കെ.​സി. ഷ​മീം, ജോ​ജി ലാ​സ​ർ, ഫി​റോ​സ് അ​റ​ഫ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മോ​ഹ​ൻ​കു​മാ​ർ നൂ​റ​നാ​ട്, സ​ൽ​മാ​നു​ൽ ഫാ​രി​സ്, ബി​ജു​പാ​ൽ, റം​ഷാ​ദ് ആ​യി​ല​ക്കാ​ട്, അ​നി​ൽ കു​മാ​ർ, കെ. ​ദി​ലീ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewell party
News Summary - Farewell
Next Story