പ്രവാസത്തിന് തിരശ്ശീലയിട്ട് സുരേഷ്
text_fieldsപി.വി. സുരേഷ്
മനാമ: പ്രേരണ ബഹ്റൈെൻറ സജീവ പ്രവർത്തകനും സാമൂഹിക സംസ്കാരിക രംഗത്തെ സാന്നിധ്യവുമായ പി.വി. സുരേഷ് കാൽനൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. ബഹ്റൈനിലെ നാടകപ്രവത്തകർക്കിടയിൽ നടനായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച സുരേഷ് പ്രേരണ നാടകക്കളരിയുടെ തുടക്കക്കാരനും ഭാരവാഹിയുമായിരുന്നു.
അദ്ദേഹം തന്നെ രചന നിർവഹിച്ച് സംവിധാനം ചെയ്ത 'ജിങ്കോ ബി ലോബ' എന്ന നാടകം ബഹ്റൈൻ നാടക പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
കൂടാതെ കെ.ടി. മുഹമ്മദിെൻറ 'സൃഷ്ടി', അഹമ്മദ് മുസ്ലിം സംവിധാനം ചെയ്ത ഒ.വി.വിജയെൻറ ചെറുകഥയുടെ നാടകാവിഷ്കാരമായ 'കടൽതീരത്ത്' തുടങ്ങിയ നിരവധി നാടകങ്ങളിൽ അദ്ദേഹത്തിലെ പ്രതിഭയുടെ സാന്നിധ്യമുണ്ടായിരുന്നു. അരങ്ങുകൾ വിജനമായ മഹാമാരിയുടെ കാലത്താണ് ബഹ്റൈനോട് വിടപറയുന്നത്. പ്രതിസന്ധി ഘട്ടം കഴിഞ്ഞ് അരങ്ങുകൾ വൈകാതെ സജീവമാകുന്ന പ്രതീക്ഷയാണ് മുന്നോട്ടുനയിക്കുന്നതെന്ന് 'പ്രേരണ ബഹ്റൈൻ' പ്രവർത്തകരുടെ ഒത്തുചേരലിൽ അദ്ദേഹം പറഞ്ഞു. തൃശൂർ അന്തിക്കാട് സ്വദേശിയായ സുരേഷ്, സയാനി മോട്ടോഴ്സിെൻറ സ്പെയർപാർട്സ് ഡിവിഷനിൽ ജീവനക്കാരനായിരുന്നു. ബുധനാഴ്ച നാട്ടിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

