അജു ടി. കോശിക്ക് യാത്രയയപ്പ് നല്‍കി
text_fieldsബഹ്റൈൻ പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയ അജു ടി. കോശിക്ക് സുഹൃത്തുക്കള്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍നിന്ന്. കമ്മിറ്റി അംഗങ്ങള്‍ സമീപം
മനാമ: ബഹ്റൈനിലെ പ്രമുഖ അവതാരകനും പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിയുമായ അജു ടി. കോശിക്ക് സുഹൃത്തുക്കള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷത്തെ ബഹ്റൈൻ പ്രവാസ ജീവിതം പൂര്‍ത്തിയാക്കി പുതിയ പ്രവര്‍ത്തന മേഖലയിലേക്ക് പോകുന്ന അജുവിന്റെ യാത്രയയപ്പ് യോഗത്തില്‍ 130ലധികം സുഹൃത്തുക്കള്‍ പങ്കെടുത്തു. ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, പത്തനംതിട്ട അസ്സോസിയേഷന്‍ എന്നിവടങ്ങളിലെ അംഗം കൂടിയായിരുന്നു അജു. യോഗത്തിന് മുതിര്‍ന്ന അംഗം സി.പി. വര്‍ഗ്ഗീസ് അധ്യക്ഷനായിരുന്നു.
യാത്രയയപ്പ് കമ്മറ്റി കണ്‍വീനര്‍ ഷിബു സി. ജോര്‍ജ്ജ് സ്വാഗതം പറഞ്ഞ യോഗത്തിന് സോമന്‍ ബേബി, അഡ്വ. വി.കെ. തോമസ്, എന്‍.കെ. മാത്യു, ജോര്‍ജ്ജ്കുട്ടി കെ., എബി കുരുവിള, അഡ്വ. ബിനു മണ്ണില്‍ വര്‍ഗ്ഗീസ്, ബെന്നി വര്‍ക്കി, ലെനി പി. മാത്യൂ, ബിനു രാജ് തരകന്‍, ബിനു പാപ്പച്ചന്‍, ബിനു മാത്യൂ ഈപ്പന്‍, റോയി ബേബി, മാത്യൂ വര്‍ഗ്ഗീസ്, സിബി ഉമ്മന്‍ സഖറിയ, ജിനു ചെറിയാന്‍, ഏബ്രഹാം ജോര്‍ജ്ജ്, അനോ ജേക്കബ്, ഡോ. പ്രിന്‍സ് പാപ്പച്ചന്‍, എം. എം. മാത്യൂ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുമാരി ലിസ്ബെത്ത് എല്‍ലാ ബിനു ഗാനങ്ങള്‍ ആലപിച്ചു. അജു ടി. കോശിയ്ക്ക് ഉപഹാരം നല്‍കുകയും ചെയ്തു. ബിനോജ് മാത്യൂ, ക്രിസ്റ്റി പി. വര്‍ഗ്ഗീസ്, എന്നിവര്‍ യോഗം നീയന്ത്രിക്കുകയും ജേക്കബ് പി.മാത്യൂ നന്ദി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

