ഫെഡ് ബഹ്റൈൻ യാത്രയയപ്പ് നൽകി
text_fieldsഫെഡ് ബഹ്റൈൻ യാത്രയയപ്പ് ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്റൈൻ 34 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുൻ സെക്രട്ടറി പദ്മകുമാർറിന് യാത്രയയപ്പ് നൽകി. ഫ്രാൻസിസ് കൈതാരത്തിന്റെ അധ്യക്ഷതയിൽ ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സ്റ്റീവെൻസൺ മെൻഡെസ്, ജനറൽ സെക്രട്ടറി സുനിൽ ബാബു എന്നിവർ ചേർന്ന് ഫെഡിന്റെ സ്നേഹോപഹാരം കൈമാറി. വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, മെംബർഷിപ് സെക്രട്ടറി ജയേഷ്, ലേഡീസ് വിങ് സെക്രട്ടറി ജിഷ്ണ രഞ്ജിത്ത്, എക്സിക്യൂട്ടിവ് അംഗങ്ങളായ ക്ലോഡി ജോഷി, കാർലിൻ ക്രിസ്റ്റഫർ, സുജിത് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

