പ്ലസ്ടു വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി ഇന്ത്യൻ സ്കൂൾ
text_fieldsഇന്ത്യൻ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്ലസ്ടു വിദ്യാർഥികൾക്കായി
സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽനിന്ന്
മനാമ: ഇന്ത്യൻ സ്കൂൾ പ്ലസ് ടു വിദ്യാർഥികൾക്കായി യാത്രയയപ്പ് സംഘടിപ്പിച്ചു. സ്കൂൾ വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ ദീപം തെളിച്ചു തുടങ്ങിയ പരിപാടിയിൽ സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ഹെഡ് ടീച്ചർ റെജി വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദേശീയ ഗാനാലാപനത്തോടെയും തുടർന്ന് വിശുദ്ധ ഖുർആൻ പാരായണത്തോടെയും പരിപാടി ആരംഭിച്ചു. അസി. ഹെഡ് ഗേൾ ഓവിയ പ്രിയ സ്വാഗതം പറഞ്ഞു. പ്ലസ് വൺ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് സീനിയർ വിദ്യാർഥികൾക്ക് വിടവാങ്ങൽ ചടങ്ങു സംഘടിപ്പിച്ചത്. ഹെഡ് ബോയ് ഷാൻ ഡയമണ്ട് ലൂയിസും ഹെഡ് ഗേൾ അബിഗെയ്ൽ എല്ലിസ് ഷിബുവും കേക്ക് മുറിച്ചു.
ഡോ. മുഹമ്മദ് ഫൈസൽ അധ്യക്ഷ പ്രസംഗം നടത്തി. ഷാൻ ഡയമണ്ട് ലൂയിസ്, അബിഗെയ്ൽ എല്ലിസ് ഷിബു പ്രചോദനാത്മകമായ വിടവാങ്ങൽ പ്രസംഗങ്ങൾ നടത്തി. അധ്യയന വർഷത്തിലെ പ്രധാന സംഭവങ്ങളും ഓർമകളും പകർത്തിയ ഒരു അവിസ്മരണീയ വിഡിയോ പ്രേക്ഷകർക്ക് മുന്നിൽ വിദ്യാർഥികൾ അവതരിപ്പിച്ചു. മ്യൂസിക്കൽ ബാൻഡ് അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ചു. അസി.ഹെഡ് ബോയ് ബ്രെന്റ് എ. ബിജു നന്ദി പറഞ്ഞു.
വൈവിധ്യമാർന്ന സാംസ്കാരിക പ്രകടനങ്ങളും രസകരമായ ഗെയിമുകളും ഉണ്ടായിരുന്നു. അർഹരായ വിദ്യാർഥികൾക്ക് മികവിനുള്ള അവാർഡുകൾ സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

