കെ.എം. ഭാസ്കരന് ജനത കൾചറൽ സെൻറർ യാത്രയയപ്പ് നൽകി
text_fieldsവടകര മണിയൂർ സ്വദേശി കെ.എം. ഭാസ്കരന് ജനത കൾചറൽ സെന്റർ നൽകിയ യാത്രയയപ്പ്
മനാമ: 41 വർഷത്തെ ബഹ്റൈനിലെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ജെ.സി.സി അംഗവും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ വടകര മണിയൂർ സ്വദേശി കെ.എം. ഭാസ്കരന് ജനത കൾചറൽ സെന്റർ ബഹ്റൈൻ കമ്മിറ്റി യാത്രയയപ്പ് നൽകി. ബഹ്റൈൻ റോയൽ ഫ്ലൈറ്റ് വിഭാഗം ജീവനക്കാരനായിരുന്നു.
ജെ.സി.സി ബഹ്റൈൻ പ്രസിഡൻറ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നികേഷ് വരപ്രത്ത്, ജയരാജ്, സന്തോഷ് മേമുണ്ട, ടി.പി. വിനോദൻ, ദിനേശൻ അരീക്കൽ, വി.പി. ഷൈജു, ജയപ്രകാശൻ, ജിബിൻ, ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
കെ.എം. ഭാസ്കരനെ പൊന്നാട അണിയിക്കുകയും മെമന്റോ നൽകുകയും ചെയ്തു. ഭാസ്കരൻ നന്ദി പ്രകാശിപ്പിക്കുകയും തന്റെ 41 വർഷത്തെ പ്രവാസ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. പ്രിഭിലാഷ്, വിപിൻ ലാൽ, അഭിത്ത്, സുരേഷ്, സി.കെ വിനോദൻ, റെജി തോമസ്, ബിജു, രാജൻ എളവന തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ജിബിൻ സ്വാഗതവും പ്രജീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

