കോട്ടയം പ്രവാസി ഫോറം കുടുംബസംഗമം
text_fieldsകോട്ടയം പ്രവാസി ഫോറം സംഘടിപ്പിച്ച കുടുംബ സംഗമത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ കോട്ടയം ജില്ലക്കാരുടെ സംഘടനയായ കോട്ടയം പ്രവാസി ഫോറം ബഹ്റൈൻ ദേശീയദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. സൽമാനിയ കെ.സി.എ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് സോണിസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ.സി.ആർ.എഫ് മുൻ ചെയർമാൻ അരുൾദാസ് കെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സിജു പുന്നവേലിൽ, കെ.പി.എഫ് കുടുംബസംഗമ കൺവീനർ ബിനു നടക്കേൽ എന്നിവർ സംസാരിച്ചു.
തുടർന്ന് കോട്ടയം പ്രവാസി ഫോറം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് നടന്ന യോഗത്തിൽ പുതിയ പ്രസിഡൻറായി ബോബി പാറയിലിനെയും പത്തംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാരവാഹികളായ പ്രിൻസ് ജോസ്, അജയ് ഫിലിപ്പ്, റെജി കുരുവിള, ഫിലിപ് തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷിനോയ് ആൻറണി സ്വാഗവും പ്രോഗ്രാം ജനറൽ കോഒാർഡിനേറ്റർ സിബി തോമസ് നന്ദിയും പറഞ്ഞു.

