വടകര സഹൃദയവേദി പുതുവർഷ കുടുംബസംഗമം
text_fieldsവടകര സഹൃദയവേദി സംഘടിപ്പിച്ച പുതുവർഷ കുടുംബസംഗമം
മനാമ: ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി അയൽപക്ക ബന്ധം ഊട്ടി ഉറപ്പിക്കാൻ പ്രവർത്തിക്കുന്ന വടകരക്കാരുടെ സംഘടനയായ വടകര സഹൃദയവേദി നവവത്സരം 2025 എന്ന പേരിൽ കുടുംബ സംഗമം നടത്തി. മനാമ ഗാർഡനിൽ നടന്ന സംഗമത്തിൽ മുന്നോറോളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. കലാകായിക മത്സരങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ചിട്ടയായി രൂപപ്പെടുത്തി.
സംഘടനയുടെ പ്രസിഡന്റ് ആർ. പവിത്രൻ, സെക്രട്ടറി ശശിധരൻ, മറ്റ് എക്സിക്യൂട്ടീവ്, വർക്കിങ് കമ്മിറ്റി അംഗങ്ങളും, കൺവീനർ ശ്രീജിത്തും പരിപാടിക്ക് നേതൃത്വം നൽകി.
കലാസാംസ്കാരിക പരിപാടികൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും ഈ വർഷം പതിവുപോലെ നടത്താൻ എല്ലാവരും കൂട്ടായി തീരുമാനിച്ചു.

