സെന്റ് മേരീസ് കത്തീഡ്രൽ കുടുംബ സംഗമം നാളെ
text_fieldsബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്
കത്തീഡ്രലിലെ ആദ്യഫലപ്പെരുന്നാളിന്റെ ഒന്നാം ഘട്ടം
ഉദ്ഘാടനം കത്തീഡ്രല്‍ സഹവികാരി ഫാ. സുനില്‍ കുര്യന് ബേബി നിര്‍വഹിക്കുന്നു
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാളിന്റെ രണ്ടാം ഘട്ടമായി നടത്തുന്ന കുടുംബ സംഗമം വെള്ളിയാഴ്ച രാവിലെ 10ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കും. ആദ്യഫലപ്പെരുന്നാൾ ജനറല്‍ കൺവീനർ ജേക്കബ് പി. മാത്യു, ജോ. ജനറല്‍ കൺവീനർമാരായ അനു കെ. വർഗീസ്, വിനു പൗലോസ്, സെക്രട്ടറി ബിനു എം. ഈപ്പൻ എന്നിവരുടെ നേത്യത്വത്തില്‍ വിവിധ കമ്മിറ്റികൾ ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്നു.ആദ്യഫലപ്പെരുന്നാളിന്റെ ഒന്നാം ഘട്ടം പരുമല തിരുമേനിയുടെ ഓർമ്മ ദിനത്തിലാണ് സംഘടിപ്പിച്ചത്.
കുടുംബ സംഗമത്തോടനുബന്ധിച്ച് വിവിധ ഫുഡ് സ്റ്റാളുകൾ, ഗെയിം സ്റ്റാളുകൾ, മെഡിക്കൽ ചെക്കപ്പ്, ഗാനമേള, നാടൻ പാട്ട്, വടംവലി മത്സരം, മെഗാ മാർഗംകളി, ഡാൻസ്, മ്യൂസിക്കൽ ഫ്യൂഷൻ, ഫാമിലി ഫാഷൻ ഷോ, ബൈബിൾ ഡ്രാമാസ്കോപ്പ് നാടകം തുടങ്ങിയവ അരങ്ങേറുമെന്ന് കത്തീഡ്രല്‍ വികാരി ഫാ. പോൾ മാത്യു, സഹ വികാരി ഫാ. സുനിൽ കുരിയൻ ബേബി, ട്രസ്റ്റി സാമുവേൽ പൗലോസ്, സെക്രട്ടറി ബെന്നി വർക്കി, പബ്ലിസിറ്റി കൺവീനർ ജോൺ ടി. വർഗീസ് എന്നിവര്‍ അറിയിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.

