തെക്കേ കൊല്ലംകോട് ഇടവക ബഹ്റൈൻ പ്രവാസികളുടെ കുടുംബസംഗമം
text_fieldsരുവനന്തപുരം തെക്കേ കൊല്ലംകോട് ഇടവക ബഹ്റൈൻ പ്രവാസികളുടെ
കുടുംബസംഗമത്തിൽ നിന്ന്
മനാമ: തിരുവനന്തപുരത്തെ തെക്കേ കൊല്ലംകോട് ഇടവകയിലെ ബഹ്റൈൻ പ്രവാസികൾ ബഹ്റൈൻ ബി.എം.സി ഹാളിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഇടവക വികാരി റവ. ഫാ. ഡൈസൺ യേശുദാസിന്റെ സാന്നിധ്യത്തിൽ ചേർന്ന സംഗമം സമൂഹ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി മാറി. ഷാജി പൊഴിയൂർ അധ്യക്ഷത വഹിച്ചു. ബിനുലാൽ സ്വാഗതം പറഞ്ഞു. എബ്രഹാം ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദുബൈ സ്ക്വീവ മുൻ ചെയർമാൻ ജൂഡിറ്റ് ജെയിംസ്, റോബിൻസൺ ചിന്നത്തുറ, അലോഷ്യസ് കൊച്ചുതുറ, ഫ്രാൻസിസ് മാർത്താണ്ഡൻതുറ, ഫ്രാൻസിസ് സേവിയർ പരിത്തൂർ, വിൻസെന്റ് മൈക്കിൾ വിനോദ്, മരിയനായകം എന്നിവർ മുഖ്യാതിഥികളായി. ഡൊമിനിക് തോമസ് നന്ദി പറഞ്ഞു.
പ്രവാസി സമൂഹത്തെ ബാധിക്കുന്ന അത്യന്താപേക്ഷിത വിഷയങ്ങൾ സംഗമത്തിൽ ചർച്ച ചെയ്യുകയും പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. കഴിഞ്ഞ രണ്ടുവർഷമായി ദുബൈയിലെ ജയിലിൽ കഴിയുകയും പ്രവാസികളുടെയും ഇടവക വികാരിയുടെയും ഇടപെടലിനെ തുടർന്ന് ജയിൽ മോചിതരാവുകയും ചെയ്ത മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി സ്വീകരിച്ച ശ്രമങ്ങളിൽ സഹകരണം നൽകിയ എല്ലാവർക്കും റവ. ഫാ. ഡൈസൺ യേശുദാസ് പ്രത്യേക നന്ദി രേഖപ്പെടുത്തി.
നിരവധി പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഈ സംഗമം അനുസ്മരണങ്ങളാലും സൗഹൃദനിമിഷങ്ങളാലും സമൃദ്ധമായി. സമൂഹ ഐക്യവും പരസ്പര സഹകരണവും മുന്നോട്ട് കൊണ്ടുപോകാനുള്ള ആഹ്വാനത്തോടെയാണ് സമ്മേളനം സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

