കുടുംബ സൗഹൃദ വേദി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
text_fieldsകുടുംബ സൗഹൃദ വേദി ഇഫ്താർ വിരുന്നിൽനിന്ന്
മനാമ: കുടുംബ സൗഹൃദ വേദി ലേബർ തൊഴിലാളികൾ, ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, കുടുംബ സൗഹൃദ വേദി കുടുംബാംഗങ്ങൾ തുടങ്ങി 500ൽ പരം ആളുകളെ സംഘടിപ്പിച്ച് മെഗാ ഇഫ്താർ സംഗമം നടത്തി. ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സയിദ് റമദാൻ നദ്വി മുഖ്യ പ്രഭാഷണം നടത്തി.
ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകർ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. സംഘടന എക്സിക്യൂട്ടിവ് അംഗങ്ങൾ വിരുന്നിന്റെ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർക്കും സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ഇഫ്താർ വിരുന്നിന്റെ കൺവീനർ സയിദ് ഹനീഫ് നന്ദി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

