Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫാ​മി​ലി ബി​സി​ന​സ്​...

ഫാ​മി​ലി ബി​സി​ന​സ്​ സ​മ്മി​റ്റ്​ മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
ഉച്ചകോടിയിൽ ഉദ്യോഗസ്ഥർക്കൊപ്പം വ്യ​വ​സാ​യ, വാ​ണി​ജ്യ​മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു
cancel
camera_alt

ഉച്ചകോടിയിൽ ഉദ്യോഗസ്ഥർക്കൊപ്പം വ്യ​വ​സാ​യ, വാ​ണി​ജ്യ​മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു 

മ​നാ​മ: ഫാ​മി​ലി ബി​സി​ന​സ്​ സ​മ്മി​റ്റ്​ വ്യ​വ​സാ​യ, വാ​ണി​ജ്യ​മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കെ.​പി.​എം.​ജി മി​ഡി​ലീ​സ്റ്റ്​ ക​മ്പ​നി​യു​ടെ കീ​ഴി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ‘പൈ​തൃ​ക​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്​’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​യി​രു​ന്നു സം​ഘ​ടി​പ്പി​ച്ച​ത്. മേ​ഖ​ല​യി​ലെ വി​വി​ധ ഫാ​മി​ലി ബി​സി​ന​സ്​ സം​രം​ഭ​ക​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് പ​രി​പാ​ടി​ ശ്ര​​ദ്ധേ​യ​മാ​യി. ഫാ​മി​ലി ബി​സി​ന​സ്​ സം​രം​ഭ​ക​രി​ൽ ഓ​ൺ​ലൈ​ൻ വ്യാ​പാ​രം വ്യാ​പി​പ്പി​ക്കു​ന്ന​തി​നും അ​തു​വ​ഴി രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​തി​ന് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. വ്യാ​പാ​ര മേ​ഖ​ല​യി​ൽ വി​വി​ധ കു​ടും​ബ​ങ്ങ​ളു​ടെ പ​ങ്ക്​ ബ​ഹ്​​റൈ​നി​ൽ സു​വി​ദി​ത​മാ​ണെ​ന്നും പാ​ര​മ്പ​ര്യ വാ​ണി​ജ്യ മേ​ഖ​ല​യെ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​വ​രു​ടെ സാ​ന്നി​ധ്യം ഒ​ഴി​ച്ചു കൂ​ടാ​നാ​കാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. ഉ​ച്ച​കോ​ടി​യി​ലൂ​ടെ വി​വി​ധ ക​മ്പ​നി​ക​ളും പു​തി​യ സം​രം​ഭ​ക​രു​മാ​യി പ​ങ്കാ​ളി​ക​ളാ​കാ​നും വ്യാ​പാ​ര ക​രാ​റു​ക​ൾ ഉ​റ​പ്പി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന്​ കെ.​പി.​എം.​ജി ക​മ്പ​നി ചെ​യ​ർ​മാ​ൻ ഹ​രീ​ഷ്​ ഗോ​പി​നാ​ഥ്​ വ്യ​ക്​​ത​മാ​ക്കി. പ​ര​മ്പ​രാ​ഗ​ത കു​ടി​ൽ വ്യ​വ​സാ​യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ ഭാ​വി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ക്കാ​നും ഉ​ച്ച​കോ​ടി വ​ഴി​യൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inaugurationBahrain NewsFamily Business Summit
News Summary - Family Business Summit inaugurated by Minister
Next Story