Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്​കൂളിനെതിരെ...

ഇന്ത്യൻ സ്​കൂളിനെതിരെ നടക്കുന്നത്​ വ്യാജ പ്രചാരണം –ഭാരവാഹികൾ

text_fields
bookmark_border
ഇന്ത്യൻ സ്​കൂളിനെതിരെ നടക്കുന്നത്​ വ്യാജ പ്രചാരണം –ഭാരവാഹികൾ
cancel

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈന്​ എതിരെ ഒരുവിഭാഗം നടത്തുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന്​ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, സ്​കൂളിനെ പിന്തുണക്കുന്ന പ്രോഗ്രസിവ് പാരൻറ്​സ്​ അലയന്‍സ് (പി.പി.എ) രക്ഷാധികാരി മുഹമ്മദ് ഹുസൈന്‍ മാലീം, കൺവീനർ വിപിൻ കുമാർ എന്നിവർ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

സ്‌കൂളി​െൻറ വിശ്വാസ്യതയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചിലർ വ്യാപകമായി വ്യാജ ആരോപണം പ്രചരിപ്പിക്കുന്നത്​ ശ്രദ്ധയിൽപെട്ടിട്ടുണ്ട്​. ഒരു രക്ഷിതാവ് കഴിഞ്ഞ വർഷം ഫീസ് അടക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്തെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ആറു വർഷത്തിനുള്ളിൽ അത്തരമൊരു സംഭവം നടന്നതായി അറിവില്ല. ആരെങ്കിലും അവരുടെ വ്യക്തിപരമായ പ്രശ്‌നത്തിൽ ആത്മഹത്യയോ മറ്റോ ചെയ്​താൽ അതെല്ലാം സ്‌കൂളി​െൻറ തലയിൽ കെട്ടി​െവക്കുന്നത് നികൃഷ്​ടവും നിന്ദ്യവുമാണ്‌.

പ്രോഗ്രസിവ് പാരൻറ്​സ്​ അലയന്‍സി​െൻറ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ വന്നശേഷം അർഹതപ്പെട്ട നൂറുകണക്കിന്​ വിദ്യാർഥികൾക്കാണ് ഫീസിളവ്​ നൽകിവരുന്നത്. 2018-19, 2019-20 എന്നീ അധ്യയന വർഷങ്ങളിൽ മാത്രം 1000ത്തോളം വിദ്യാർഥികൾക്ക്​ ഫീസിളവ്​ നൽകി. കുടുംബനാഥൻ മരിക്കുകയോ അസുഖബാധിതനാകുകയോ ചെയ്​ത്​ നിരാലംബരായ വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കുന്നതിനും അവരുടെ തുടർപഠനം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്​. ഇതെല്ലാം പ്രചാരണവിഷയമാക്കി നേട്ടമുണ്ടാക്കാന്‍ ഭരണസമിതിക്കോ പി.പി.എക്കോ താല്‍പര്യമില്ല.

സ്‌കൂൾ ഫീസ് അടക്കണം എന്നാവശ്യപ്പെട്ട്​ പലപ്പോഴും സർക്കുലർ അയക്കാറുണ്ട്. 12000ത്തിലധികം കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂൾ ഫീസടക്കാത്ത വിദ്യാർഥികൾക്കെതിരെ മറ്റ് സ്‌കൂളുകൾ സ്വീകരിക്കുന്നതുപോലെ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വലിയ ഫീസ് കുടിശ്ശിക വരുത്തിയതിനാൽ നിരന്തരം സ്‌കൂളിൽനിന്ന്​ സർക്കുലർ അയച്ചിട്ടും തുടര്‍നടപടികള്‍ക്കായി സ്​കൂള്‍ അധികൃതരെയോ അധ്യാപകരെയോ സമീപിക്കാത്ത രക്ഷാകർത്താക്കളുടെ കുട്ടികളെ മാത്രമാണ് താൽക്കാലികമായി ഓൺലൈൻ ക്ലാസില്‍നിന്ന്​ മാറ്റിനിര്‍ത്തിയത്. അവരിൽ പലരും സി.ബി.എസ്.ഇയുടെയും വിദ്യാഭ്യാസ വകുപ്പി​െൻറയും രജിസ്ട്രേഷന്​ ആവശ്യമായ രേഖകള്‍പോലും സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സ്‌കൂൾ മാനേജ്‌മെൻറും അക്കാദമിക് ടീമും ആലോചിച്ച് അവരെ മാറ്റിനിര്‍ത്തിയത്. കുറച്ചെങ്കിലും ഫീസടക്കുകയോ തങ്ങളുടെ പ്രശ്​നങ്ങൾ അറിയിക്കുകയോ ചെയ്യുന്ന മുറക്ക് ക്ലാസ് തുറന്നുകൊടുക്കുകയും ചെയ്യുന്നുണ്ട്​.

എന്നാൽ, ഫീസ് കുടിശ്ശികയുള്ള കുട്ടികളെ മുഴുവൻ സ്‌കൂളിൽനിന്ന്​ പുറത്താക്കിയെന്നും തങ്ങൾ നിരന്തരം ഇടപെട്ടതുകൊണ്ട് മാനേജ്മെൻറ്​ നിലപാട് മാറ്റിയെന്നുമുള്ള നുണപ്രചാരണവുമായി ചിലർ ഇറങ്ങിയിട്ടുണ്ട്. ഇല്ലാത്ത ഒരു കാര്യം ഉന്നയിച്ച്​ നിക്ഷിപ്​ത ലക്ഷ്യത്തോടെ സ്​കൂളിനെതിരെ ദുരാരോപണം ഉന്നയിക്കുന്നത് അധികാരക്കൊതിമൂത്ത ചിലരുടെ ജല്‍പനമാണ്​. ഫീസടക്കാന്‍ നിർവാഹമില്ലാത്ത കുട്ടികളെ സഹായിക്കാനെന്ന പേരിൽ സുമനസ്സുകളിൽനിന്ന്​ ഫണ്ട് സമാഹരിക്കുകകൂടി ചെയ്യുന്നതായി അറിഞ്ഞിട്ടുണ്ട്​. എന്നാൽ, ഇങ്ങനെ ധനം സമാഹരിച്ച് ആരെയെങ്കിലും സഹായിച്ചതി​െൻറ ഭാഗമായി ഒരു ദീനാർപോലും ഫീസ് കുടിശ്ശിക ഉള്ളവർ അധികമായി അടച്ചതായി അറിവില്ല.

'യു.പി.പി എജുക്കേഷൻ ഹെല്‍പ്' എന്നപേരിൽ ചിലർ ധനസമാഹരണം നടത്തിയിട്ടുണ്ടെന്നും അതിൽനിന്ന്​ തങ്ങളുടെ കുട്ടികൾക്ക് സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് കുറച്ച് രക്ഷിതാക്കൾ രേഖാമൂലവും അല്ലാതെയും സ്‌കൂളിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരെങ്കിലും കുട്ടികളുടെ പേരിൽ ധനസമാഹാരണം നടത്തുന്നുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണെന്ന പ്രസ്​താവന സ്​കൂള്‍ മാനേജ്മെൻറ്​ ആരുടെയും പേര് സൂചിപ്പിക്കാതെ നല്‍കാന്‍ നിർബന്ധിതമായത്.

റിഫ കാമ്പസി​െൻറ നിർമാണത്തിന് ആവശ്യമായ പണം കണ്ടെത്തിയത് സ്‌കൂളി​െൻറ സ്​റ്റാഫിന് ഇൻഡമ്​നിറ്റിയും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ട റിസർവ് ഫണ്ട് ബാങ്കിൽ ജാമ്യം നൽകിക്കൊണ്ടാണ്. കെട്ടിട നിർമാണം ആരംഭിച്ച അന്നു മുതൽ ഇന്‍ഫ്രാസ്ട്രക്​ചര്‍ ഡെവലപ്മെൻറ്​ ഫീ എന്ന പേരിൽ രക്ഷിതാക്കളിൽനിന്ന്​ അഞ്ച്​ ദീനാർ വീതം വാങ്ങിയെങ്കിലും ഒരു ദീനാർ പോലും അന്നത്തെ കമ്മിറ്റി ലോണി​െൻറ തിരിച്ചടവിന്​ ഉപയോഗിച്ചില്ല. വായ്​പ തിരിച്ചടവിന്​ മൂന്ന് വർഷത്തെ മൊറ​േട്ടാറിയം വാങ്ങി അതി​െൻറ ബാധ്യത തുടർന്നുവന്ന ഭരണസമിതിയുടെ തലയിൽ കെട്ടിവെക്കുകയാണ് അവർ ചെയ്​തത്.

കഴിഞ്ഞ മഴക്കാലത്ത് റിഫ കാമ്പസി​െൻറ മേൽക്കൂര ചോർന്നത്​ വാട്ടർ പ്രൂഫി​െൻറ തകരാറുകൊണ്ടാണ്​. വാട്ടർ പ്രൂഫ് ചെയ്​ത കമ്പനിയെ സമീപിക്കാന്‍ ശ്രമിച്ചപ്പോൾ ആ കമ്പനി വർഷങ്ങൾക്ക് മുമ്പ്​ തന്നെ പൂട്ടിപ്പോയി എന്നാണറിഞ്ഞത്​. വാട്ടർപ്രൂഫിന് കമ്പനി നൽകിയ ഗാരൻറി കേവലം അഞ്ചുവർഷം മാത്രമാണ്​. ബഹ്​റൈനില്‍ കുറഞ്ഞത് 10-15 വർഷമാണ് വാട്ടർ പ്രൂഫിന് നൽകുന്ന ഗാരൻറി എന്നിരിക്കെയാണ്​ ഗാരൻറിയില്ലാതെ മുഴുവൻ തുകയും നൽകിയതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian schoolOfficersbahrain news
Next Story