വിമാനത്താവളത്തിന് സമീപമുള്ള ഫാൽക്കൺ പ്രതിമ സംരക്ഷിക്കാൻ കാമ്പയിൻ
text_fieldsമനാമ: ബഹ്റൈെൻറ അടയാളമായി മാറിയ വിമാനത്താവളത്തിന് സമീപമുള്ള ഫാൽക്കൺ പ്രതിമയുടെ സംരക്ഷണത്തിനായി കാമ്പയിൻ തുടങ്ങി.
34 വർഷം മുമ്പ് സ്ഥാപിച്ച പ്രതിമ നീക്കാനുള്ള പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയത്തിെൻറ നീക്കത്തെ മുഹറഖ് മുനിസിപ്പൽ കൗൺസിൽ എതിർത്തിരുന്നു. പ്രതിമ സംരക്ഷണ കാമ്പയിനെ പിന്തുണക്കുന്ന നിലപാടാണ് മുനിസിപ്പാലിറ്റിയും സ്വീകരിക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഫാൽക്കൺ പ്രതിമ മാറ്റി ബഹ്റൈൻ ആർടിസ്റ്റ് ഇബ്രാഹിം അൽ സഅദ് രൂപകൽപന ചെയ്ത അറബിക് കാലിഗ്രാഫി ശിൽപം സ്ഥാപിക്കുമെന്ന് കാണിച്ച് ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻറ് ആൻറിക്വിറ്റീസ് (ബി.എ.സി.എ) കൗൺസിലിന് കത്ത് നൽകിയിട്ടുണ്ട്. മറ്റ് ചില പ്രതിമകളും കൂടി ബി.എ.സി.എയുടെ പരിഗണനയിലുണ്ട്. മുഹറഖ് തീരത്ത് മനാമയെ അഭിമുഖീകരിച്ചുള്ള രണ്ട് ‘മുത്ത്’ പ്രതിമകളിൽ ഒന്ന് മാറ്റി ഇവിടെ ഒരു കൂട്ടം പക്ഷികളുടെ പ്രതിമ സ്ഥാപിക്കാനാണ് പദ്ധതി. തിങ്കളാഴ്ച മനാമയിലെ ബി.എ.സി.എ ആസ്ഥാനത്ത് നടന്ന കൗൺസിലർമാരുടെ യോഗത്തിൽ ഫാൽക്കൺ പ്രതിമ മാറ്റാനുള്ള പദ്ധതി അവതരിപ്പിച്ചിരുന്നു.
ഇൗ സാഹചര്യത്തിൽ കൗൺസിൽ ചെയർമാെൻറ സഹോദരൻ കൂടിയായ നജീം അൽ സിനാെൻറ നേതൃത്വത്തിലാണ് പ്രതിമ സംരക്ഷണത്തിനായുള്ള കാമ്പയിൻ തുടങ്ങിയത്. ഇതിെൻറ ഭാഗമായി പ്രതിമ നിർമിച്ച ശിൽപി മുഹമ്മദ് ജനാഹിയെ അദ്ദേഹത്തിെൻറ വെസ്റ്റ് റിഫയിലെ വസതിയിലെത്തി കഴിഞ്ഞ ദിവസം നജീമിെൻറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കണ്ടിരുന്നു. മുഹമ്മദ് ജനാഹിക്കിപ്പോൾ 83 വയസായി. മണിക്കൂറുകൾ ആർക്കൈവ്സിൽ പരതിയാണ് ഫാൽക്കൺ ശിൽപം നിർമിച്ച ആളെ കണ്ടെത്താനായത്.
ശിൽപിയുടെ പ്രശസ്തി ഇക്കാര്യത്തിൽ പ്രസക്തമല്ലെന്നും ശിൽപം നാടിെൻറ അടയാളമായി മാറിക്കഴിഞ്ഞതാണെന്നും നജീം പ്രാദേശിക പത്രത്തോട് പറഞ്ഞു. ബഹ്റൈനികളും ഗൾഫ് സ്വദേശികളും മനസിൽ സൂക്ഷിക്കുന്ന രൂപമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിമ മാറ്റി സ്ഥാപിക്കാൻ പറ്റുമെന്നും അത് നശിപ്പിക്കാൻ പാടില്ലെന്നും കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ സിനാൻ പറഞ്ഞു. ബി.എ.സി.എക്ക് അങ്ങെന ഒരു ഉദ്ദേശമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എവിടേക്കെങ്കിലും പ്രതിമ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. മുഹറഖ് അടുത്ത വർഷം ഇസ്ലാമിക സംസ്കാര കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിെൻറ ഭാഗമായി ഖുർ ആൻ സൂക്തങ്ങളടങ്ങിയ ശിൽപം സ്ഥാപിക്കാണ് പദ്ധതി.അത് പ്രാധാന്യമർഹിക്കുന്നതാണെന്നതിൽ സംശയമില്ല. എന്നാൽ, നിലവിലുള്ള ശിൽപം മുഹറഖിൽ എവിടെയെങ്കിലും തന്നെ മാറ്റി സ്ഥാപിക്കണം. കാരണം അതിന് ജനങ്ങളുടെ മനസിൽ അത്രയും സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
