‘ഫലക്’ മാഗസിൻ പ്രകാശനം ചെയ്തു
text_fields‘ഫലക്’ മാഗസിൻ മാത്യു കുഴൽനാടൻ എം.എൽ.എ പ്രകാശനം ചെയ്യുന്നു
മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് ബഹ്റൈൻ ഈ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അടങ്ങിയ ‘ഫലക്’ മാഗസിൻ പ്രകാശനം ചെയ്തു. പ്രവാസഭൂമിയിലെ യുവ കോൺഗ്രസ് ശബ്ദമായി കഴിഞ്ഞ 13 വർഷക്കാലം ബഹ്റൈനിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഐ.വൈ.സി.സി ബഹ്റൈൻ.
എല്ലാ വർഷവും സംഘടനയുടെ വാർഷിക പൊതുപരിപാടിയായ യൂത്ത് ഫെസ്റ്റിനോടനുബന്ധിച്ച് മാഗസിനുകൾ ഇറക്കാറുണ്ട്. അതിന്റെ തുടർച്ചയായി ഈ വർഷവും കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ടാണ് ‘ഫലക്’ എന്ന പേരിൽ ഇറക്കിയിട്ടുള്ള മാഗസിനിലുള്ളത്. ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ടുകളും സംഘടന കഴിഞ്ഞ ഒരുവർഷം നടത്തിയ വൈജ്ഞാനിക, വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക, കലാകായിക, സ്ത്രീ ശാക്തീകരണ മേഖലയിലെ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്നതാണ് മാഗസിൻ.
ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ മാഗസിൻ എഡിറ്റർ ജയഫർ അലി വെള്ളേങ്ങരക്ക് നൽകി പ്രകാശനം ചെയ്തു. മാഗസിൻ അംഗങ്ങളായ റാസിബ് വേളം, ജമീൽ കണ്ണൂർ, സൈജു സെബാസ്റ്റ്യൻ, നിസാം തെക്കോട്ടിൽ, സജിൽ കുമാർ, എന്നിവർ സന്നിഹിതരായിരുന്നു.
മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, ഐ.ഒ.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ഖുർഷിദ് ആലം എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികളും ബഹ്റൈനിലെ പ്രമുഖ സാമൂഹികപ്രവർത്തകരും സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

