വ്യാജ പാസ്പോർട്ട്; ഏഷ്യക്കാരന് മൂന്നുവർഷം തടവും നാടുകടത്തലും
text_fieldsമനാമ: വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും 38കാരനായ ഏഷ്യക്കാരന് മൂന്നു വർഷം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. വ്യാജ പാസ്പോർട്ട് ഉപയോഗിക്കുന്നത് കുറ്റമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ആദ്യ വിചാരണയിൽ പ്രതി പറഞ്ഞത്. ഇതംഗീകരിക്കാതിരുന്ന ശഹെ ക്രിമിനൽ കോടതി മൂന്നു വർഷത്തെ തടവിനും ശിക്ഷക്കുശേഷം നാടുകടത്തലിനും വിധിക്കുകയായിരുന്നു.
വ്യാജ പാസ്പോർട്ട് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. വിധിക്കെതിരെ പരമോന്നത കോടതിയായ കാസേഷൻ കോടതിയെ സമീപിച്ചെങ്കിലും വിധി ശരിവെക്കുകയായിരുന്നു. അപ്പീൽ സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞതിനാൽ കാസേഷൻ കോടതി, അപ്പീൽ നിരസിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

