വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്: ഏഷ്യക്കാരൻ പിടിയിൽ
text_fieldsമനാമ: ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമിച്ചുനൽകിയ കേസിൽ ഏഷ്യൻ നിർമാണ തൊഴിലാളി കസ്റ്റഡിയിൽ. കേസ് ഫയലുകൾ പരിശോധിക്കുന്നതിനും പ്രതിഭാഗത്തിന്റെ പ്രതികരണത്തിനുമായി കേസ് 2026 ജനുവരി ആറിലേക്ക് കോടതി മാറ്റി.
2024, 2025 കാലയളവിൽ ആരോഗ്യ മന്ത്രാലയത്തിന്റേതെന്ന പേരിൽ ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിച്ചതായാണ് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തിയത്. ഈ വ്യാജരേഖകൾ അദ്ദേഹം ജോലി ചെയ്തിരുന്ന നിർമാണ കമ്പനിയിൽ സമർപ്പിക്കുകയും ചെയ്തു. കമ്പനിയിലെ എച്ച്.ആർ മാനേജർ നൽകിയ സാക്ഷ്യപത്രമനുസരിച്ച്, പ്രതി നാല് മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയത്. എന്നാൽ കമ്പനി നടത്തിയ പരിശോധനയിൽ ഇതിൽ ഒരെണ്ണം മാത്രമേ യഥാർഥമായിരുന്നുള്ളൂ എന്ന് കണ്ടെത്തി. ബാക്കി മൂന്നെണ്ണം കൃത്രിമമായി നിർമിച്ചതാണെന്ന് തെളിഞ്ഞതോടെയാണ് നടപടി ആരംഭിച്ചത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

