Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

വ്യാജസന്ദേശങ്ങൾക്കെതിരെ  ​‘െസയിൻ ബഹ്​റൈ’​െൻറ മുന്നറിയിപ്പ്​

text_fields
bookmark_border
വ്യാജസന്ദേശങ്ങൾക്കെതിരെ  ​‘െസയിൻ ബഹ്​റൈ’​െൻറ മുന്നറിയിപ്പ്​
cancel

മനാമ: രാജ്യത്തെ പ്രധാന ടെലിഫോൺ കമ്പനിയായ ‘സെയിൻ ബഹ്​റൈൻ’ ഉപഭോക്താക്കളോട്​ ‘വാട്ട്​സാപ്പ്​’ വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കണമെന്ന്​ അറിയിച്ചു. ​ ഉപഭോക്താവ്​ വിജയിയായതായും അതി​​​െൻറ അടിസ്ഥാനത്തിൽ പണം ലഭിക്കുന്നതിന്​ സി.പി.ആർ നമ്പരും സ്വകാര്യ വിവരങ്ങളും നൽകണമെന്ന്​ ആവശ്യപ്പെട്ട  അറിയിപ്പുകളാണ്​ എത്തുന്നത്​. ഇത്തരം സ​ന്ദേശങ്ങൾ എത്തു​േമ്പാൾ കൃത്യമായ പരിശോധന നടത്താനും സ്ഥിരീകരണം നടത്താനും ഉപഭോക്താക്കൾ തയ്യാറാകണമെന്നും ​െസയിൻ ബഹ്​റൈൻ വ്യക്തമാക്കി.

50 മുതൽ 20,000 ദിനാർ വരെ തുക സമ്മാനം നേടിയതായും വാട്ട്​സാപ്പ്​ വെരിഫിക്കേഷൻ കോഡും സി.പി.ആർ നമ്പരും നൽകാനും തുടർന്ന്​ ​െസയിൻ പ്രധാന ഒാഫീസിൽ നിന്നും പണം നേരിട്ട്​ വാങ്ങണമെന്നുമാണ്​ പ്രചരിക്കുന്ന വ്യാജ സ​ന്ദേശങ്ങളുടെ ഉള്ളടക്കം. ഇത്തരം തട്ടിപ്പ്​ സന്ദേശങ്ങൾ വന്നാൽ ​െസയിൻ ബഹ്​റൈനിലേക്ക്​ 107 എന്ന നമ്പരിലോ, ബഹ്​റൈൻ സൈബർ ക്രൈം ഡയറക്​ടേറ്റിലോ അടിയന്തിരമായി 992 എന്ന നമ്പരിലോ ബന്​ധപ്പെടേണ്ടതാണെന്നും അധികൃതർ അറിയിച്ചു. ഹോട്ട്​ലൈൻ നമ്പർ: 80008008.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsfake massages
News Summary - fake massages-bahrain-gulf news
Next Story