Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right22 വ്യാജ ക്രഡിറ്റ്​...

22 വ്യാജ ക്രഡിറ്റ്​ കാർഡ്​ ഉപയോഗിച്ച്​ 3000 ദിനാറി​െൻറ തട്ടിപ്പ്​

text_fields
bookmark_border
മനാമ: 22 വ്യാജ ക്രഡിറ്റ്​ കാർഡുകൾ ഉപയോഗിച്ച്​ 3000ത്തോളം ദിനാറി​​െൻറ തട്ടിപ്പ്​ നടത്തിയ ചൈനക്കാരൻ ബഹ്​റൈൻ വിട്ടു. രാജ്യത്തെ 15 കടകളിൽനിന്നായി 2886 ദിനാർ മൂല്യമുള്ള മൊബൈൽ ഫോണുകൾ വാങ്ങിയായിരുന്നു തട്ടിപ്പ്​. വിവിധ ഹോട്ടലുകളിലെ താമസ വാടക അടക്കാനും പ്രതി വ്യാജ കാർഡുകൾ ഉപയോഗിച്ചു. ഇതു സംബന്ധിച്ച്​ അഞ്ചാമത്​ ഉന്നത ക്രിമിനൽ കോടതിക്ക്​ മുന്നിൽ വന്ന കേസ്​ വിധി പറയാനായി ആഗസ്​റ്റ്​ 16ലേക്ക്​ മാറ്റിവെച്ചു. ചൈനീസ്​ ബാങ്കുകളുടേതെന്ന വ്യാജേനയാണ്​ ഇയാൾ ക്രഡിറ്റ്​ കാർഡുകൾ ഉപയോഗിച്ചത്​. ക്രഡിമാക്​സ്​ ബഹ്​റൈൻ ഇതു സംബന്ധിച്ച്​ അധികൃതരെ അറിയിച്ചപ്പോഴാണ്​ തട്ടിപ്പ്​ മനസ്സിലായത്​. വ്യാജ കാർഡുകൾ തയാറാക്കാൻ അജ്ഞാതനായ മറ്റൊരു പ്രതി കൂടി ഇയാളെ സഹായിച്ചതായി സൂചനയുണ്ട്​. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudfake credit cardgulfnews
News Summary - fake credit card fraud-bahrain-gulfnews
Next Story