ഭരണഘടന വിഭാവനം ചെയ്യുന്നത് ക്ഷേമരാഷ്ട്ര സൃഷ്ടി -ഫൈസൽ മാടായി
text_fieldsപ്രവാസി വെൽഫെയർ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സംഗമത്തിൽ ഫൈസൽ മാടായി സംസാരിക്കുന്നു
മനാമ: ക്ഷേമരാഷ്ട്രത്തിനു വേണ്ടിയുള്ള സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയത്തെയാണ് ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്നതെന്ന് വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല സെക്രട്ടറി ഫൈസൽ മാടായി. പ്രവാസി വെൽഫെയർ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മുഴുവൻ പൗരന്മാര്ക്കും വേര്‍തിരിവുകളും വിവേചനങ്ങളുമില്ലാതെ ജീവിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അവരവരുടെ സാമൂഹിക, സാംസ്കാരിക, മതമൂല്യങ്ങള്‍ മുറുകെപ്പിടിക്കാനും അവകാശം നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഈ പരമോന്നത നിയമസംഹിതയോടാണ് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനില്ക്കുന്നതില് രാജ്യം കടപ്പെട്ടിരിക്കുന്നത്. രാജ്യത്തെ പൗരസമൂഹം എന്ന നിലയിൽ ഭരണഘടനയെ സംരക്ഷിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും വിളിച്ചോതിയാണ് ഓരോ റിപ്പബ്ലിക് ദിനവും കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യങ്ങളില്‍ ഐക്യം കണ്ടെത്തി, അത് ശക്തിയായി മാറ്റിയ രാജ്യമാണ് ഇന്ത്യയെന്ന് സംഗമത്തിന് അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ പറഞ്ഞു. നമ്മുടെ പൂര്‍വികര്‍ വിഭാവനം ചെയ്തു നല്കിയ ഭരണഘടനയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ ജനാധിപത്യ- മതേതരത്വ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി വെൽഫെയർ ആക്ടിങ് സെക്രട്ടറി ആഷിക് എരുമേലി ഭരണഘടനയുടെ ആമുഖം വായിച്ചു. ഇർഷാദ് കോട്ടയം സ്വാഗതവും ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

