Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫൈസൽ പുഞ്ചിരിയോടെ...

ഫൈസൽ പുഞ്ചിരിയോടെ പറഞ്ഞു ‘ഇൗ 490 ദിനാർ എ​െൻറതല്ല’

text_fields
bookmark_border
ഫൈസൽ പുഞ്ചിരിയോടെ പറഞ്ഞു ‘ഇൗ  490 ദിനാർ എ​െൻറതല്ല’
cancel

മനാമ: ത​​​െൻറതല്ലാത്ത പണം മണി എക്​സ്​ചേഞ്ച്​ ജീവനക്കാരന്​ തിരികെ ഏൽപ്പിച്ച ബഹ്​റൈൻ പ്രവാസിയായ ​ൈഫസലിന്​ പ്രവാസ ലോകത്തി​​​െൻറ അനുമോദനം. സംഭവത്തി​​​െൻറ പേരിൽ നവമാധ്യമങ്ങളിലും ഇൗ തലശേരി സ്വദേശിക്ക്​ താരപരിവേഷം ലഭിച്ചിട്ടുണ്ട്​. ഗോൾഡൻ തുലിപിനടുത്തുള്ള ഒരു ബ്യൂട്ടിപാർലറിലെ ഡ്രൈവറാണ്​ ഫൈസൽ. ത​​​െൻറ സ്ഥാപനത്തിൽ നിന്നും നിർദേശിച്ചത്​ അനുസരിച്ചാണ്​ 3100 സൗദി റിയാൽ ബഹ്​റൈൻ ദിനാറാക്കി മാറ്റിയെടുക്കാനായി ഒരു പ്രമുഖ എക്​സ്​ചേഞ്ചിൽ പോയത്​. ഇവിടെ സൗദി റിയാൽ നൽകിയശേഷം ​ൈഫസലിന്​ തിരികെ ലഭിച്ചത്​ 800 ബി.ഡിയായിരുന്നു. താൻ നൽകിയതിനെക്കാൾ അധികം തുകയാണ്​ ലഭിച്ചിരിക്കുന്നതെന്ന്​ അപ്പോൾതന്നെ ​ൈഫസൽ എക്​സ്​ചേഞ്ച്​ ജീവനക്കാരനോട്​ അറിയിച്ചെങ്കിലും തെറ്റുപറ്റിയിട്ടില്ലെന്ന്​ കണക്ക്​ പരിശോധിച്ചശേഷം ജീവനക്കാരൻ മറുപടി നൽകി.

ആവർത്തിച്ച്​ ചൂണ്ടിക്കാണിച്ചപ്പോഴും ജീവനക്കാരൻ പറഞ്ഞത്​ നൽകിയ തുക കൃത്യമെന്നാണത്രെ. തുടർന്ന്​ ഫൈസൽ ത​​​െൻറ സ്ഥാപനത്തിലെത്തി തന്നുവിട്ട തുക എത്രയാണെന്ന്​ ഒന്നുകൂടി ഉറപ്പുവരുത്തിയശേഷം വീണ്ടും എക്​സ്​ചേഞ്ചിലെത്തി ബാക്കി തുക തിരിച്ചേൽപ്പിച്ചു. കണക്കുകൾ പരിശോധിച്ചപ്പോൾ തനിക്ക്​ പറ്റിയ അബദ്ധമാണന്ന്​ എക്​സ്​ചേഞ്ച്​ ജീവനക്കാരന്​ മനസിലാകുകയും അയ്യാൾ നന്ദി അറിയിക്കുകയും ചെയ്​തു. എക്​സ്​ചേഞ്ച്​ ജീവനക്കാർ എല്ലാവരും ​ൈഫസലിനെ അഭിനന്ദനം കൊണ്ടുമൂടി. തുടർന്ന്​ വിവരം അറിഞ്ഞ വിവിധ സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളും ഫൈസലിനെ അഭിനന്ദിച്ചു. ഫ്രൈഡേ ഫ്രൻറ്​സ്​ ഗ്രൂപ്പ്​ അംഗമായ ഇദ്ദേഹത്തെ ഫ്രൈഡേ ഫ്രൻറ്​സ് കൂട്ടായ്​മ ആദരിക്കുകയും ചെയ്​തു. പ്രതിമാസ കുടുംബ സംഗമത്തിലായിരുന്നു ആദരിക്കൽ. ഗ്രൂപ് ചെയർമാൻ മൂസ കുട്ടി ഹാജി, ഷാജഹാൻ, മഹ്മൂദ് താജ്, അസീൽ കൂത്തുപറമ്പ്, ഷമീറ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:faisal 490 dinarBahrain News
News Summary - faisal 490 dinar-bahrain-bahrain news
Next Story