ഫഹദാൻ ഗ്രൂപ് ഈസ്റ്റ് റിഫയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsഡോക്യുമെന്റ് ക്ലിയറിങ് ഗ്രൂപ്പായ ഫഹദാൻ ബിസിനസ് സൊല്യൂഷൻ ഈസ്റ്റ് റിഫ ബ്രാഞ്ചിന്റെ ഉദ്ഘാടനം മുഹമ്മദ് അബ്ദുല്ല അൽനൂബി നിർവഹിക്കുന്നു
മനാമ: പ്രമുഖ ഡോക്യൂമെന്റ് ക്ലിയറിങ് ഗ്രൂപ്പായ ഫഹദാൻ ബിസിനസ് സൊല്യൂഷൻ ഈസ്റ്റ് റിഫ ബ്രാഞ്ച് മുഹമ്മദ് അബ്ദുല്ല അൽനൂബി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് റിഫ ഡൽമൺ ബേക്കറിക്ക് സമീപമാണ് പുതിയ ബ്രാഞ്ച് പ്രവർത്തിക്കുന്നത്.
ഡോക്യുമെന്റ് ക്ലിയറൻസ്, ബിസിനസ് കൺസൽട്ടൻസി, പി.ആർ.ഒ, ട്രാവൽ ആന്റ് ടൂറിസം, ഫിനാൻഷ്യൽ സർവിസ്, വിസ സർവിസ് തുടങ്ങിയ സേവനങ്ങളാണ് ഈ ബ്രാഞ്ചിലൂടെ ലഭ്യമാവുക. ഉദ്ഘാടന ചടങ്ങിൽ ഫഹദാൻ ബിസിനസ് സെന്റർ ചെയർമാൻ മുഹമ്മദ് അബ്ദുല്ല അതേബി, ഷൗക്കി അബ്ദുറഹ്മാൻ, ജലീൽ സനാദ്, അലി മക്കി, എം.എം.എ സി.ഇ.ഒ അജയ് ഘോഷ്, അലി മുഹമ്മദ് അലി, അലി ഖുറൈശി, ഡോ. ചെറിയാൻ, മാനേജിങ് പാർട്ണർമാരായ മുഹമ്മദ്, നിസാർ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.