Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലേ​ബ​ർ...

ലേ​ബ​ർ അ​ക്ക​മ​ഡേ​ഷ​നു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തും -തൊ​ഴി​ൽ മ​ന്ത്രി

text_fields
bookmark_border
Facilities in labor accommodation will be ensured - Labor Minister
cancel
camera_alt

തൊ​ഴി​ൽ​മ​ന്ത്രി ജ​മീ​ൽ ഹു​മൈ​ദാ​ൻ

മ​നാ​മ: ലേ​ബ​ർ അ​ക്ക​മ​ഡേ​ഷ​നു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന ത​ര​ത്തി​ൽ പു​തി​യ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് തൊ​ഴി​ൽ​മ​ന്ത്രി ജ​മീ​ൽ ഹു​മൈ​ദാ​ൻ വെ​ളി​പ്പെ​ടു​ത്തി. തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സൗ​ക​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ക്കു​ന്ന 2012ലെ ​തൊ​ഴി​ൽ നി​യ​മ​ത്തി​ൽ പു​തു​താ​യി ആ​ർ​ട്ടി​ക്കി​ൾ കൂ​ട്ടി​ച്ചേ​ർ​ക്കും.

അ​ത​നു​സ​രി​ച്ച് തൊ​ഴി​ലു​ട​മ​ക​ൾ, ജീ​വ​ന​ക്കാ​രു​ടെ താ​മ​സ സൗ​ക​ര്യം എ​വി​ടെ​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​യി പ​രി​ശോ​ധ​ന​ക​ൾ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യ​ണം. ബ​ഹ്‌​റൈ​ൻ ചേം​ബ​റു​മാ​യും ട്രേ​ഡ് യൂ​നി​യ​നു​ക​ളു​മാ​യും ച​ർ​ച്ച​ചെ​യ്ത് താ​മ​സ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ത​യാ​റാ​ക്കും. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് പു​റ​ത്തു​ള്ള ലേ​ബ​ർ ക്യാ​മ്പു​ക​ൾ​ക്കാ​യി നി​ർ​ദി​ഷ്ട സ്ഥ​ല​ങ്ങ​ൾ ഉ​ട​ൻ നി​ർ​ണ​യി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു തൊ​ഴി​ലാ​ളി​ക്ക് ഒ​രു മു​റി​ക്കു​ള്ളി​ൽ നാ​ല് മീ​റ്റ​റി​ൽ കു​റ​യാ​ത്ത സ്ഥ​ലം ഉ​ണ്ടാ​യി​രി​ക്ക​ണം. ശ​രി​യാ​യ വെ​ന്റി​ലേ​ഷ​ൻ, ലൈ​റ്റി​ങ്, വ​സ്ത്ര​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ അ​ല​മാ​ര​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം.

താ​മ​സ​സ്ഥ​ല​ത്ത് മ​തി​യാ​യ അ​ഗ്നി​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ഉ​ണ്ടാ​യി​രി​ക്ക​ണം. ടോ​യ്‌​ല​റ്റു​ക​ൾ, അ​ടു​ക്ക​ള, ഫ​സ്റ്റ് എ​യ്ഡ് ബോ​ക്‌​സ്, ജ​ല​സ്രോ​ത​സ്സു​ക​ൾ, ശ​രി​യാ​യ മ​ലി​ന​ജ​ല നി​ർ​മാ​ർ​ജ​ന സം​വി​ധാ​നം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും നി​യ​മ ഭേ​ദ​ഗ​തി​യി​ൽ പ​റ​യു​ന്നു.

തൊ​ഴി​ലു​ട​മ​ക​ൾ ലേ​ബ​ർ അ​ക്ക​മ​ഡേ​ഷ​നു​ക​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സ​മ​യാ​സ​മ​യം ന​ട​ത്തേ​ണ്ട​തു​ണ്ട്. പാ​ർ​ല​മെ​ന്റി​ന്റെ വി​ദേ​ശ​കാ​ര്യ, പ്ര​തി​രോ​ധ, ദേ​ശീ​യ സു​ര​ക്ഷ സ​മി​തി വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൻ ഡോ. ​മ​റി​യം അ​ൽ ദേ​നി​ന്റെ ലേ​ബ​ർ താ​മ​സ സൗ​ക​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി ഹു​മൈ​ദാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsLabor Minister
News Summary - Facilities in labor accommodation will be ensured - Labor Minister
Next Story