Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുഖച്ഛായ മാറുന്നു; വൻ...

മുഖച്ഛായ മാറുന്നു; വൻ വികസന പദ്ധതികളുമായി സെൻട്രൽ മാർക്കറ്റ്

text_fields
bookmark_border
മുഖച്ഛായ മാറുന്നു; വൻ വികസന പദ്ധതികളുമായി  സെൻട്രൽ മാർക്കറ്റ്
cancel

മനാമ: ബഹ്‌റൈനിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായ മനാമ സെൻട്രൽ മാർക്കറ്റിൽ ഈ വർഷം വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. മാർക്കറ്റിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ചുറ്റുമുള്ള റോഡ് ശൃംഖലയുടെ വികസനവും പദ്ധതിയുടെ ഭാഗമായി നടക്കും. ആധുനിക സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

റോഡുകളുടെയും നടപ്പാതകളുടെയും അറ്റകുറ്റപ്പണികൾ, വൈദ്യുത കണക്ഷനുകളുടെ സുരക്ഷാ പരിശോധന, എയർ കണ്ടീഷനിംഗ് സംവിധാനങ്ങളുടെ പരിപാലനം എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. രാജ്യത്തെ റസ്റ്റാറന്റുകൾക്കും ചില്ലറ വ്യാപാരികൾക്കും താമസക്കാർക്കും ആവശ്യമായ മത്സ്യം, മാംസം, പച്ചക്കറികൾ എന്നിവ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന മനാമ സെൻട്രൽ മാർക്കറ്റിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ ഈ നടപടികൾ സഹായിക്കും.

ക്യാപിറ്റൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ സാലിഹ് തറാദ, ക്യാപിറ്റൽ ട്രസ്റ്റീ അതോറിറ്റി ഡയറക്ടർ ജനറൽ ആലിയ യൂസഫ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മാർക്കറ്റിൽ ഉന്നതതല പരിശോധന നടത്തി. തലസ്ഥാന ഗവർണറേറ്റിലെ പ്രധാന വിപണികളെല്ലാം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് സാലിഹ് തറാദ പറഞ്ഞു. ഉപഭോക്താക്കളുടെയും കച്ചവടക്കാരുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം കാലാനുസൃതമായ മാറ്റങ്ങൾ വിപണിയിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പ്രത്യേക മെയിന്റനൻസ് പ്രോഗ്രാം വഴി മാർക്കറ്റിലെ സൗകര്യങ്ങൾ പൂർണ്ണമായി പ്രവർത്തനസജ്ജമാണെന്ന് ഉറപ്പാക്കുമെന്ന് ആലിയ യൂസഫ് വ്യക്തമാക്കി. ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ചു നടപ്പിലാക്കുന്ന ഈ നവീകരണ പ്രവർത്തനങ്ങൾ മനാമ സെൻട്രൽ മാർക്കറ്റിനെ കൂടുതൽ കാര്യക്ഷമമായ ഷോപ്പിംഗ് കേന്ദ്രമായി മാറ്റുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamanewsdevelopment
News Summary - Face-lift in progress: Central Market set for major development projects
Next Story