നേത്ര ചികിത്സ ക്യാമ്പും രോഗനിർണയവും
text_fieldsതുമ്പമൺ പ്രവാസി അസോസിയേഷൻ ”തുമ്പക്കുടം” ബഹ്റൈൻ സൗദിയ ചാപ്റ്റർ സംഘടിപ്പിച്ച നേത്ര ചികിത്സ, രോഗനിർണയ ക്യാമ്പിൽനിന്ന്
മനാമ: പത്തനംതിട്ട ജില്ലയിലെ തുമ്പമൺ നിവാസികളുടെ കൂട്ടായ്മയായ തുമ്പമൺ പ്രവാസി അസോസിയേഷൻ ”തുമ്പക്കുടം” ബഹ്റൈൻ സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തുമ്പമൺ സെന്റ് മേരീസ് ഭദ്രാസന ദേവാലയത്തിന്റെ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് തുമ്പമൺ എം.ജി യു.പി സ്കൂളിൽവെച്ച് സൗജന്യ നേത്ര ചികിത്സയും തിമിര രോഗ നിർണയവും പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ പരിശോധനകൾ സൗജന്യമായും നടത്തി. ബഹുമാനപ്പെട്ട ആന്റോ ആന്റണി എം.പി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഇടവക സഹവികാരി ഫാദർ ലിജിൻ എബ്രഹാം സ്വാഗതവും ഇടവക വികാരി ഫാദർ ജിജി സാമുവൽ അധ്യക്ഷ പ്രസംഗവും നടത്തി. തുമ്പമൺ ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ശ്രുതി, തുമ്പമൺ മലങ്കര കത്തോലിക്ക ചർച്ച വികാരി ഫാദർ കോശി ജോർജ് ചിറയത്ത്, ഫാദർ അജിൻ, ഫാദർ ജോഷ്വാ, ഇടവക സെക്രട്ടറി ശ്രീ സാംകുട്ടി പി.ജി തുടങ്ങിയവർ ആശംസ നേർന്നു.
വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ മെഡിക്കൽ ക്യാമ്പ് സന്ദർശിക്കുകയും സ്കൂളിലെ എൻ.എസ്.എസ്, ജെ.ആർ.സി, എസ്.പി.സി കേഡറ്റുകൾ മെഡിക്കൽ ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ നടത്തുകയും തുമ്പമൺ പ്രവാസി അസോസിയേഷൻ ബഹറിൻ സൗദിയ ചാപ്റ്ററിന് വേണ്ടി ശ്രീ റെന്നി അലക്സ് നന്ദി പ്രകാശനം നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

