വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പണം തട്ടൽ: സ്ഥാപനയുടമക്ക് തടവും പിഴയും
text_fieldsമനാമ: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തംകീനിൽനിന്ന് പണം തട്ടിയ കേസിൽ സ്ഥാപന ഉടമക്ക് ഒരു വർഷം തടവും 4,000 ദിനാർ പിഴയും മൂന്നാം ലോവർ ക്രിമിനൽ കോടതി വിധിച്ചു. തംകീനിൽനിന്ന് ഫണ്ട് ലഭിക്കുന്നതിനാണ് സ്ഥാപനയുടമ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിരുന്നത്. എന്നാൽ, വിദഗ്ധ പരിശോധനയിൽ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു.
ഇതിനെ തുടർന്നാണ് പ്രതിക്കെതിരെ നടപടി ആവശ്യപ്പെട്ട് തംകീൻ കേസ് ഫയൽ ചെയ്തത്. 4470 ദിനാറാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് തംകീനിൽനിന്ന് കരസ്ഥമാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

