വിദേശകാര്യ മന്ത്രി ഇന്ത്യൻ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച
text_fieldsവിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതല്‍ പുരോഗതിയിലേക്ക് നീങ്ങുന്നതായി ഇരുവരും വിലയിരുത്തി. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ രൂപത്തില്‍ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങളും പങ്കുവെച്ചു.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ബഹ്റൈന്‍ നല്കുന്ന കരുതലിനും സ്നേഹത്തിനും വെങ്കയ്യ നായിഡു നന്ദി പ്രകാശിപ്പിച്ചു.കോവിഡ് കാലത്ത് ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ചേര്‍ത്ത് പിടിക്കാനും അവര്‍ക്കാവശ്യമായ സഹായങ്ങളൊരുക്കാനും രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെയും നിര്‍ദേശപ്രകാരം സാധിച്ചത് വിലമതിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രവാസി സമൂഹത്തിനടക്കം എല്ലാവര്ക്കും കോവിഡ് വാക്സിന് സൗജന്യമായി നല്‍കാനുള്ള തീരുമാനത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

